കളിച്ചിട്ട് ഒരു വർഷത്തിനു മുകളിലായി,എന്നിട്ടും മാർക്കറ്റിംഗിലെ രാജാവ് നെയ്മർ തന്നെ!
കഴിഞ്ഞവർഷം ഒക്ടോബർ പതിനേഴാം തീയതിയാണ് നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റത്.ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടയിലാണ് പരിക്കേറ്റത്.അതിനുശേഷം നെയ്മർ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. അതായത് കഴിഞ്ഞ ഒരു വർഷത്തോളമായി നെയ്മർ കളിക്കളത്തിന് പുറത്താണ്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളിച്ചിട്ട് ഒരു വർഷത്തിന് മുകളിലായെങ്കിലും മാർക്കറ്റിംഗ് രാജാവ് നെയ്മർ തന്നെയാണ് എന്നാണ് അവരുടെ ക്യാപ്ഷൻ വരുന്നത്. അതായത് നെയ്മറുടെ മൂല്യത്തിൽ ഇടിവൊന്നും സംഭവിച്ചിട്ടില്ല. ലോകത്തെ പല ബ്രാൻഡുകൾക്കും അവരുടെ അംബാസിഡറായിക്കൊണ്ട് വേണ്ടത് നെയ്മർ ജൂനിയറെയാണ്. ഫുട്ബോളിനും അപ്പുറത്തേക്ക് ഒരു സൂപ്പർസ്റ്റാർ എന്ന രീതിയിൽ നെയ്മർ ജൂനിയർ വളർന്നു കഴിഞ്ഞു എന്നാണ് മാർക്ക വിശദമാക്കിയിട്ടുള്ളത്.
നിലവിൽ പ്രധാനപ്പെട്ട 14 ബ്രാൻഡുകളുടെ അംബാസിഡർ നെയ്മർ ജൂനിയറാണ്. 110 മില്യൻ യൂറോയാണ് നെയ്മർക്ക് അൽ ഹിലാലില്‍ സാലറി ആയി കൊണ്ട് ലഭിക്കുന്നത്. എന്നാൽ കൊമേർഷ്യൽ വർക്കുകളിലൂടെ ലഭിക്കുന്ന വരുമാനം കൂട്ടിച്ചേർത്താൽ അത് 150 മില്യൺ യൂറോക്ക് മുകളിൽ നിൽക്കും.അതായത് മാർക്കറ്റിലൂടെ ഒരു വലിയ തുക തന്നെ നെയ്മർ ജൂനിയർ സമ്പാദിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ സ്പോൺസേർസ് ഉള്ള ബ്രസീലിയൻ താരം എന്ന റെക്കോർഡ് നെയ്മറുടെ പേരിൽ തന്നെയാണ്.Red Bull, We Pink, Replay, Skims, Tropicool, Campline, Plarium, Epic Games, Pokerstars, Blaze, Konami, Mondelez and Aspire Academy,puma എന്നിവരൊക്കെയാണ് നെയ്മറുടെ സ്പോൺസർമാർ ആയി കൊണ്ടുവരുന്നത്. കൊമേർഷ്യൽ മാർക്കറ്റിൽ നെയ്മറുടെ മൂല്യം ഉയരുകയാണ് ചെയ്യുന്നത് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.
കളിക്കളത്തിൽ ഇല്ലെങ്കിലും മറ്റുള്ള കാര്യങ്ങളിൽ ജൂനിയർ വളരെയധികം സജീവമാണ്. തീർച്ചയായും ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ വ്യക്തികളിൽ ഒരാൾ കൂടിയാണ് നെയ്മർ. അതുകൊണ്ടുതന്നെയാണ് പല ബ്രാൻഡുകൾക്കും ഇന്ന് നെയ്മർ ജൂനിയറെ ആവശ്യമായി വരുന്നത്.