കളിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രം, ക്ഷീണിക്കാത്ത ഗ്രീസ്മാനെ കിട്ടുമല്ലോയെന്ന് ഫ്രഞ്ച് പരിശീലകൻ!
വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാന് ഈ സീസണിൽ നേരിടേണ്ടി വരുന്നത്. അതായത് താരത്തിന്റെ ട്രാൻസ്ഫറിൽ ബാഴ്സക്ക് പണം നൽകാതിരിക്കാൻ വേണ്ടി കുറഞ്ഞ മിനുട്ടുകൾ മാത്രമാണ് ഇപ്പോൾ അത്ലറ്റിക്കോ ഗ്രീസ്മാനെ കളിപ്പിച്ച് കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ അറുപതാം മിനിട്ടിനു ശേഷമാണ് പകരക്കാരനായി കൊണ്ട് ഗ്രീസ്മാനെ സിമയോണി ഉപയോഗിക്കാറുള്ളത്.
ഏതായാലും വരുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രഞ്ച് സ്‌ക്വാഡിൽ ഇടം നേടാൻ ഗ്രീസ്മാന് സാധിച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന് ഈ സീസണിൽ വേണ്ടത്ര മിനുട്ടുകൾ ലഭ്യമാവാത്തതിൽ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് തന്റെ പ്രതികരണമറിയിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് ക്ഷീണിക്കാത്ത ഗ്രീസ്മാനെയെങ്കിലും കിട്ടുമല്ലോ എന്നാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Didier Deschamps on Antoine Griezmann:
— Get Spanish Football News (@GSpanishFN) September 15, 2022
“At least he’s not tired.”https://t.co/bXW036F9Wp
” കുറഞ്ഞത് ക്ഷീണിക്കാത്ത ഗ്രീസ്മാനെയെങ്കിലും കിട്ടുന്നുണ്ടല്ലോ. അദ്ദേഹത്തിന് കളിക്കാൻ ലഭിക്കുന്ന സമയങ്ങളിൽ ഇപ്പോൾ പരിമിതിയുണ്ട്.അദ്ദേഹം 90 മിനിട്ട് മുഴുവനായും കളിച്ചിട്ട് ഇപ്പോൾ കുറച്ച് അധികം നാളുകൾ പിന്നിട്ട് കഴിഞ്ഞു. പക്ഷേ അദ്ദേഹം ഇപ്പോഴും അത്ലറ്റിക്കോ മാഡ്രിഡിന്റെ നിർണായക താരമാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്മാൻ ആഗ്രഹിക്കുന്നു ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ലാലിഗയിൽ ഒരൊറ്റ മത്സരത്തിൽ പോലും മുപ്പതിൽ പരം മിനിട്ടുകൾ ഗ്രീസ്മാൻ കളിച്ചിട്ടില്ല. പക്ഷേ പകരക്കാരനായി ഇറങ്ങികൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്മാന് സാധിക്കുന്നുണ്ട്.ഈ സീസണിൽ മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.