കളഞ്ഞു കുളിച്ചത് നിരവധി അവസരങ്ങൾ, തുടക്കം പിഴച്ച് ബ്രസീൽ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിനെ ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നു.കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മികച്ച പ്രകടനം നടത്തിയ ബ്രസീലിന് ഗോൾ നേടാൻ ആയില്ല എന്നത് തിരിച്ചടിയാവുകയായിരുന്നു.
വിനീഷ്യസ്,റോഡ്രിഗോ,റാഫീഞ്ഞ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്.തുടക്കം മുതലേ ബ്രസീൽ ആക്രമിച്ചു കളിച്ചു.ഒരുപാട് അവസരങ്ങൾ ലഭിച്ചുവെങ്കിലും അതൊന്നും മുതലെടുക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് സാവിഞ്ഞോ,എൻഡ്രിക്ക് എന്നിവരൊക്കെ കളിക്കളത്തിലേക്ക് വന്നത്.സാവിഞ്ഞോ തകർപ്പൻ പ്രകടനമാണ് നടത്തിയത്.പക്ഷേ ഗോളുകൾ നേടാനായില്ല.
നിരവധി ഗോളവസരങ്ങളാണ് മത്സരത്തിൽ ബ്രസീലിൽ ലഭിച്ചിട്ടുള്ളത്.റോഡ്രിഗോ,പക്കേറ്റ,ബ്രൂണോ എന്നിവരൊക്കെ അത് പാഴാക്കുകയായിരുന്നു.ഇതോടെ സമനില കൊണ്ട് ബ്രസീലിന് തൃപ്തിപ്പെടേണ്ടിവന്നു. ഗ്രൂപ്പിൽ ബ്രസീലിന് ഇനി കാര്യങ്ങൾ സങ്കീർണമാണ്.പരാഗ്വ,കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ ബ്രസീലിനെ വിജയം അനിവാര്യമായി.