കരിയറിലെ ഏറ്റവും മോശം നിമിഷമേത്? തുറന്ന് പറഞ്ഞ് നെയ്മർ!
ഓരോ ഫുട്ബോൾ താരവും അവരുടെ കരിയറിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന, മറക്കാനാഗ്രഹിക്കുന്ന ഒരു നിമിഷമുണ്ടായിരിക്കും. നെയ്മർ ജൂനിയറുടെ കരിയറിലും അത്തരത്തിലുള്ള ഒരു നിമിഷമുണ്ട്.2014-ലെ വേൾഡ് കപ്പിൽ കൊളംബിയക്കെതിരെ പരിക്കേറ്റതാണ് തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്ന് എന്നാണ് നെയ്മർ പറഞ്ഞിരിക്കുന്നത്.ഡേസന് നൽകിയ ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു നെയ്മർ ജൂനിയർ. ആ പരിക്കിനെ കുറിച്ച് നെയ്മർ പറയുന്നത് ഇങ്ങനെയാണ്.
Neymar on his 2014 World Cup injury: “It was one of the worst moments of my career.” | Get French Football News: https://t.co/pPtjW5YOAH via @GFFN
— Murshid Ramankulam (@Mohamme71783726) October 15, 2021
” ആ വേൾഡ് കപ്പിലെ പരിക്കായിരുന്നു എന്റെ കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിലൊന്ന്.ആ വേൾഡ് കപ്പും തുടർന്ന് കളിക്കുക എന്ന എന്റെ സ്വപ്നത്തെ അത് തകർത്തു.എനിക്ക് വേദന അനുഭവപ്പെട്ടപ്പോൾ, മാഴ്‌സെലോ എന്നെ സഹായിക്കാൻ വേണ്ടി ആഗ്രഹിച്ചിരുന്നു.പക്ഷേ എനിക്ക് എണീക്കാൻ പോലും സാധിക്കുമായിരുന്നില്ല.അത്രയും വലിയ രൂപത്തിലുള്ള വേദന എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.എന്റെ കാലുകൾ ചലിപ്പിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ലായിരുന്നു.ഞാൻ അവരോട് പറഞ്ഞു. എനിക്കൊന്നിനും കഴിയുന്നില്ലെന്ന്.. പിന്നീട് എന്റെ ഡോക്ടർ എന്നോട് പറഞ്ഞു.. നിങ്ങൾക്കൊരു നല്ല വാർത്തയും മോശം വാർത്തയുമെണ്ടെന്ന്.ഞാനുദ്ദേഹത്തോട് മോശം വാർത്ത ആദ്യം പറയാനാണ് ആവശ്യപ്പെട്ടത്.ഡോക്ടർ പറഞ്ഞു, നിങ്ങളുടെ വേൾഡ് കപ്പ് അവസാനിച്ചിരിക്കുന്നെന്ന്.ഞാൻ തേങ്ങികരയാൻ ആരംഭിച്ചു.നല്ല വാർത്തയും അദ്ദേഹത്തോട് പറയാൻ ആവിശ്യപ്പെട്ടു.ഡോക്ടർ പറഞ്ഞത് ഇങ്ങനെയായിരുന്നു. പരിക്ക് രണ്ട് സെന്റിമീറ്റർ മാറിയിരുന്നുവെങ്കിൽ എനിക്കൊരിക്കലും നടക്കാൻ സാധിക്കുമായിരിന്നില്ല എന്ന് ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.
ഇതേ ഡോക്യുമെന്ററിയിൽ തന്നെയായിരുന്നു നെയ്മർ 2022-ലെ വേൾഡ് കപ്പ് തന്റെ അവസാന വേൾഡ് കപ്പാവാൻ സാധ്യതയുണ്ട് എന്ന് തുറന്നു പറഞ്ഞതും. മാനസികമായ ബുദ്ധിമുട്ടുകളാണ് നെയ്മർ ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത്.