ഓസ്ക്കാർ ബ്രസീലിൽ മടങ്ങിയെത്തി!
ഒരുകാലത്ത് ബ്രസീലിന്റെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന ഓസ്‌ക്കാർ തന്റെ ജന്മദേശമായ ബ്രസീലിൽ തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ജനുവരി വരെയുള്ള ഒരു കാലയളവിലേക്കാണ് ഫ്ലമെങ്കോ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ചൈനീസ് ക്ലബ്ബായ ഷാങ്ങ്ഹായിൽ നിന്നാണ് ഓസ്‌ക്കാർ ബ്രസീലിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്.ഷാങ്ങ്ഹായ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ഈ മധ്യനിരതാരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Oscar to Flamengo, here we go! Full agreement reached with Shanghai SIPG and deal set to be signed in the next hours, now just waiting for the documents. 🚨🔴⚫️ #Flamengo
— Fabrizio Romano (@FabrizioRomano) August 3, 2022
Deal exclusively revealed on July 15 and now ready to be completed ⤵️ https://t.co/rv34WzRyVB
2024 വരെയാണ് ഓസ്ക്കാറിന് ഷാങ്ങ്ഹായുമായി കരാർ ഉണ്ടായിരുന്നത്. എന്നാൽ ചൈനീസ് ലീഗിൽ കളിക്കുന്നത് അവസാനിപ്പിച്ചുകൊണ്ട് ബ്രസീലിലേക്ക് തന്നെ മടങ്ങാൻ ഓസ്‌ക്കാർ ആഗ്രഹിക്കുകയായിരുന്നു. ഇതോടെ കൂടിയാണ് ഫ്ലമെങ്കോ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ മാസം ഇതിനെ തുടക്കം കുറിച്ചെങ്കിലും ഇപ്പോഴാണ് എഗ്രിമെന്റിൽ ഫ്ലമെങ്കോക്ക് സാധിച്ചിട്ടുള്ളത്.
2017-ൽ ചെൽസിയിൽ നിന്നായിരുന്നു ഓസ്കാർ ചൈനീസ് ലീഗിൽ എത്തിയത്.173 മത്സരങ്ങളാണ് ഇദ്ദേഹം ഷാങ്ഹായ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 51 ഗോളുകളും 94 അസിസ്റ്റുകളും ഇക്കാലയളവിൽ ഓസ്കാർ കരസ്ഥമാക്കിയിട്ടുണ്ട്.മുപ്പതുകാരനായ താരം ബ്രസീലിന് വേണ്ടി 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.അതിൽനിന്ന് 12 ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.