ഓഫ് സൈഡ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഫിഫ, പുതിയ നിയമം ഇങ്ങനെ!

ഫുട്ബോളിലെ ഏറ്റവും വലിയ വിവാദ വിഷയങ്ങളിൽ ഒന്നാണ് ഓഫ്സൈഡുകൾ. അതുകൊണ്ടുതന്നെ ഓഫ്സൈഡും അതുമായി ബന്ധപ്പെട്ട നിയമങ്ങളും എപ്പോഴും ഫിഫക്കും ഇഫാബിനും തലവേദന സൃഷ്ടിക്കാറുണ്ട്. പക്ഷേ സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ചത് കൊണ്ട് ഇപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. ഗോൾ ലൈൻ ടെക്നോളജിയും വീഡിയോ അസിസ്റ്റന്റ് റഫറിയുമൊക്കെ ഇപ്പോൾ കാര്യങ്ങളെ മികച്ചതാക്കുന്നു.

വളരെ ചെറിയ ഓഫ്സൈഡുകൾ പോലും കണ്ടെത്താനുള്ള ടെക്നോളജികൾ ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഓഫ്സൈഡുകൾ പലപ്പോഴും രസം കൊല്ലിയാവുന്നു എന്ന വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ഏതായാലും ഇപ്പോഴത്തെ ഓഫ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഫിഫയും ഇഫാബും ആലോചിക്കുന്നുണ്ട്.ഒട്ടുമിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

നിലവിൽ മുന്നേറ്റ നിര താരത്തിന്റെ ഏതെങ്കിലും ഒരു ശരീരഭാഗം അവസാന ഡിഫൻഡറെ മറികടന്നാൽ ഓഫ്സൈഡ് ആയികൊണ്ട് പരിഗണിക്കുന്നുണ്ട്.ഈ നിയമത്തിലാണ് ഇപ്പോൾ മാറ്റം വരുത്താൻ ഫിഫ ആലോചിക്കുന്നുണ്ട്.അതായത് ശരീരം മുഴുവനും ഡിഫൻസീവ് ലൈനിനെയോ അവസാന ഡിഫൻഡറേയൊ മറികടന്നാൽ മാത്രമായിരിക്കും ഓഫ് സൈഡ് വിധിക്കപ്പെടുക. മുന്നേറ്റ നിര താരങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന മാറ്റമാണ് ഇപ്പോൾ ഫിഫ നടപ്പിലാക്കാൻ ആലോചിക്കുന്നത്.

അതായത് ഈ ഓഫ്സൈഡ് നിയമം വന്നാൽ കൂടുതൽ ഗോളുകൾ പിറക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ഒന്ന് രണ്ട് രാജ്യങ്ങളിലായിരിക്കും ഫിഫ ഇത് നടപ്പിലാക്കുക. അത് വിജയിച്ചാൽ മാത്രമാണ് ഫിഫ മൊത്തത്തിൽ നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *