ഒളിമ്പിക്സിൽ കളിക്കണം : തുറന്ന് പറഞ്ഞ് എംബപ്പേ

സൂപ്പർ താരം കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം റയൽ മാഡ്രിഡിലേക്കാണ് പോവുക. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.എംബപ്പേയോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു.യുറോ കപ്പോട് കൂടി ഇക്കാര്യത്തിൽ ഒരു തീരുമാനമാകും എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

അതായത് യൂറോ കപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വരിക. അതിന് ശേഷമാണ് ഒളിമ്പിക്സ് നടക്കുന്നത്. പാരീസിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഒളിമ്പിക്സ് അരങ്ങേറുന്നത്.ആ ഒളിമ്പിക്സിൽ തനിക്ക് പങ്കെടുക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം എംബപ്പേ തന്നെ പറഞ്ഞിട്ടുണ്ട്. കളിക്കാൻ കഴിഞ്ഞാൽ അതൊരു സ്വപ്നസാക്ഷാത്കാരമായിരിക്കുമെന്നും എംബപ്പേ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എപ്പോഴും ഒളിമ്പിക്സിൽ കളിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എന്റെ ആ ആഗ്രഹത്തിന് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ഒളിമ്പിക്സ് കളിക്കുകയാണെങ്കിൽ അത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നസാക്ഷാത്കാരമായിരിക്കും. പക്ഷേ എനിക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിൽ എന്താണോ എന്നോട് പറയപ്പെട്ടത് അതുപോലെ ഞാൻ ചെയ്യും. തീരുമാനം ഒരു വ്യക്തിയെയാണ് ആശ്രയിച്ചിരിക്കുന്നത്. അവർ എന്നോട് Yes Or No പറഞ്ഞിട്ടില്ല “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

അതായത് എംബപ്പേയെ കളിപ്പിക്കുന്ന കാര്യത്തിൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകൻ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. പക്ഷേ ഇവിടെ ചില സംശയങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്. അതായത് അദ്ദേഹം റയൽ മാഡ്രിഡിൽ എത്തിയാൽ ക്ലബ്ബ് അദ്ദേഹത്തെ ഒളിമ്പിക്സിന് വിടുമോ എന്നത് സംശയകരമായ കാര്യമാണ്.അക്കാര്യത്തിൽ കൂടി വ്യക്തതകൾ വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *