ഒരാളൊഴികെ മറ്റെല്ലാവരും തയ്യാർ, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ കളി വരുതിയിലാക്കുകയായിരുന്നു. പ്രത്യേകിച്ച് ഗബ്രിയേൽ ജീസസിന്റെ വരവോടെയാണ് ബ്രസീലിയൻ മുന്നേറ്റങ്ങൾക്ക് ജീവൻ വെച്ചത്. ഇപ്പോഴിതാ പരാഗ്വക്കെതിരെയുള്ള മത്സരത്തിൽ ആ മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് പരിശീലകൻ ടിറ്റെ. മുന്നേറ്റത്തിൽ അവസരങ്ങൾ പാഴാക്കിയ ഗബ്രിയേൽ ബർബോസക്ക് പകരം ജീസസിനെ ഇറക്കാനാണ് നിലവിൽ സാധ്യത കാണുന്നത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 6:00 മണിക്കാണ് മത്സരം.

കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ നെയ്മർ-റിച്ചാർലീസൺ-ജീസസ് എന്നിവരെ ഒരുമിച്ചാണ് ടിറ്റെ കളിപ്പിച്ചത്.നെയ്മർ സെന്ററിൽ കളിച്ചപ്പോൾ ലെഫ്റ്റ് സൈഡിൽ റിച്ചാർലീസണും റൈറ്റ് സൈഡിൽ ജീസസുമാണ് കളിച്ചത്.അതേസമയം ഇന്നലത്തെ ട്രൈനിംഗിൽ പങ്കെടുക്കാത്ത ഒരേയൊരു താരം റോഡ്രിഗോ കയോയാണ്.പരിക്ക് മൂലമാണ് താരം പരിശീലനത്തിൽ പങ്കെടുക്കാതിരുന്നത്. ഗാബിഗോളിന് പകരം ജീസസ് ഇടം പിടിക്കും എന്നതൊഴിച്ചാൽ മറ്റു മാറ്റാങ്ങൾ ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ് ഗ്ലോബോ പറയുന്നത്. സാധ്യത ഇലവൻ ഇങ്ങനെ…

Alisson, Danilo, Éder Militão, Marquinhos and Alex Sandro; Casemiro, Fred and Lucas Paquetá; Gabriel Jesus, Neymar and Richarlison.

Leave a Reply

Your email address will not be published. Required fields are marked *