ഒഫീഷ്യൽ, ബ്രസീലിന്റെ അടുത്ത മത്സരങ്ങൾ അറിയൂ!

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് അവർക്ക് പുറത്താക്കേണ്ടി വന്നിരുന്നു. അതിനുശേഷം കളിച്ച സൗഹൃദ മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടുണ്ട്. മികച്ച ഒരു പരിശീലകന്റെ അഭാവവും അവരെ വേട്ടയാടുന്നുണ്ട്.

ഏതായാലും ഇതിനിടെ അടുത്ത മത്സരത്തെക്കുറിച്ച് ഒരു ഒഫീഷ്യൽ പ്രഖ്യാപനം ഇപ്പോൾ സിബിഎഫ് നടത്തിയിട്ടുണ്ട്. വരുന്ന സെപ്റ്റംബർ മാസത്തിലാണ് 2026 വേൾഡ് കപ്പിലെ ആദ്യ യോഗ്യത മത്സരം ബ്രസീൽ കളിക്കുക.സെപ്റ്റംബർ എട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളിവിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിലെ ബെലെമിൽ സ്ഥിതിചെയ്യുന്ന എസ്റ്റാഡിയോ ഒളിമ്പിക്കോ ഡോ പാര സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ആദ്യ യോഗ്യത മത്സരം നടക്കുക. ഇതാണ് ഇപ്പോൾ CBF ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബ്രസീലിന്റെ ഈ വർഷത്തെ ബാക്കിയുള്ള മത്സരങ്ങൾ കൂടി നമുക്കൊന്ന് പരിശോധിക്കാം. സെപ്റ്റംബറിൽ ബൊളീവിയയെ കൂടാതെ പെറുവിനെതിരെ ബ്രസീൽ കളിക്കുന്നുണ്ട്.അതിനുശേഷം ഒക്ടോബർ മധ്യത്തിൽ രണ്ടു മത്സരങ്ങൾ ബ്രസീൽ കളിക്കും.വെനിസ്വേല,ഉറുഗ്വ എന്നിവരാണ് ആ മത്സരങ്ങളിൽ ബ്രസീലിന്റെ എതിരാളികൾ. നവംബർ 19 ആം തീയതി നടക്കുന്ന മത്സരത്തിലാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക.ആ മത്സരത്തിനു വേണ്ടിയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അർജന്റീനയെ കൂടാതെ നവംബറിൽ കൊളംബിയക്കെതിരെ ഒരു മത്സരം ബ്രസീൽ കളിക്കുന്നുണ്ട്. ഇതാണ് ഈ വർഷത്തെ ബ്രസീലിന്റെ മത്സരങ്ങൾ.

ഫെർണാണ്ടോ ഡിനിസാണ് നിലവിൽ ബ്രസീലിന്റെ കെയർട്ടേക്കർ പരിശീലകനായി കൊണ്ട് എത്തിയിരിക്കുന്നത്. അദ്ദേഹമാണ് ഈ മത്സരങ്ങളിൽ എല്ലാം തന്നെ ബ്രസീലിന് പരിശീലിപ്പിക്കുക.ഈ സീസൺ അവസാനിച്ചതിനുശേഷം മാത്രമാണ് കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി കൊണ്ട് ചുമതലയേൽക്കുക. അടുത്ത കോപ്പ അമേരിക്കയിൽ ബ്രസീലിനെ ആഞ്ചലോട്ടിയായിരിക്കും പരിശീലിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *