ഒടുവിൽ പെനാൽറ്റിയിൽ റാമോസിന് പിഴച്ചു, അതും രണ്ട് തവണ, വീഡിയോ !
റയൽ മാഡ്രിഡിന് വേണ്ടിയും സ്പെയിനിന് വേണ്ടിയും പെനാൽറ്റി എടുക്കുന്നത് നായകനായ സെർജിയോ റാമോസാണ്. പ്രതിരോധനിര താരമായ റാമോസിന് പിഴക്കാറില്ല എന്നത് തന്നെയാണ് താരത്തെ പെനാൽറ്റി വിശ്വസിച്ചേൽപ്പിക്കാൻ കാരണം. തുടർച്ചയായ 25 പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ഈ വിശ്വാസം റാമോസ് കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്നലെ റാമോസിന് പിഴച്ചു. ഒന്നല്ല, രണ്ട് തവണ. സ്വിറ്റ്സർലാന്റിനെതിരെയുള്ള മത്സരത്തിലാണ് രണ്ട് പെനാൽറ്റികൾ റാമോസ് പാഴാക്കിയത്. ഫലമോ മത്സരത്തിൽ സ്പെയിൻ സമനിലയിൽ കുരുങ്ങുകയും ചെയ്തു. മത്സരത്തിന്റെ 57, 80 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റിയാണ് റാമോസ് പാഴാക്കിയത്. എന്നാൽ രണ്ടും സ്വിറ്റ്സർലാന്റ് ഗോൾകീപ്പറുടെ മികവ് കൂടി ഉൾപ്പെട്ടതാണെന്ന് പറയേണ്ടിയിരിക്കുന്നു. റാമോസിന്റെ രണ്ട് പെനാൽറ്റികളും യാൻ സോമ്മറാണ് തടുത്തിട്ടത്.
Sergio Ramos missed 2 penalties for Spain today. Both penalties were poorly taken. Come to think of it, how do managers allow a defender to take penalties whilst better forward players can execute it perfectly? Messi and Ronaldo will still remain the gods of football. pic.twitter.com/MrpeyDRh6R
— Richmond (@_rchmond) November 14, 2020
ആദ്യത്തെ പെനാൽറ്റി സോമ്മർ സാധാരണരീതിയിൽ തന്നെ തടുത്തിടുകയായിരുന്നു. രണ്ടാമത്തെ പെനാൽറ്റി വളരെ പതിയെ പനേങ്ക രൂപത്തിലാണ് റാമോസ് എടുത്തത്. എന്നാൽ കാത്തുനിന്ന സോമ്മർ അതും കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിന്റെ ഗോൾ കീപ്പറാണ് സോമ്മർ. ബൊറൂസിയ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2018 മെയ് ഒമ്പതിനു ശേഷം ഒരൊറ്റ പെനാൽറ്റി പോലും റാമോസ് പാഴാക്കിയിട്ടില്ല. 23 കോമ്പിറ്റെറ്റീവ് മത്സരങ്ങളിലും രണ്ട് സൗഹൃദമത്സരങ്ങളിലുമാണ് റാമോസ് ഇതുവരെ വലകുലുക്കിയിട്ടുള്ളത്. രണ്ട് പെനാൽറ്റികൾ പാഴാക്കിയതിന് ശേഷം 89-ആം മിനുട്ടിൽ ജെറാർഡ് മൊറീനോ നേടിയ ഗോളാണ് സ്പെയിനിന്റെ രക്ഷക്കെത്തിയത്.
After 25 scored penalties… ⚽@SergioRamos missed two in one match for Spain this evening
— MARCA in English (@MARCAinENGLISH) November 14, 2020
❌❌https://t.co/t0UXBPkX8B pic.twitter.com/b5UkZPuaYo