ഏഴ് താരങ്ങളെ ഒഴിവാക്കി, അഞ്ച് താരങ്ങളെ ഉൾപ്പെടുത്തി.അർജന്റീനയുടെ ഫൈനൽ ലിസ്റ്റ് ഇങ്ങനെ !

ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി തന്റെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്നലെയാണ് ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫൈനൽ ലിസ്റ്റ് പുറത്തു വിട്ടത്. മുമ്പ് പ്രഖ്യാപിച്ച ലിസ്റ്റിൽ നിന്നും ഏഴ് താരങ്ങളെ വിവിധ കാരണങ്ങൾ കൊണ്ട് ഒഴിവാക്കിയിട്ടുണ്ട്. തുടർന്ന് പുതുതായി അർജന്റീനയിലെ ലീഗിൽ തന്നെ കളിക്കുന്ന അഞ്ച് താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ മുപ്പത് അംഗ ലിസ്റ്റിപ്പോൾ ഇരുപത്തിയെട്ട് അംഗലിസ്റ്റ് ആയി ചുരുങ്ങിയിട്ടുണ്ട്. അർജന്റീന ക്ലബുകളായ റിവർ പ്ലേറ്റിൽ നിന്ന് മൂന്ന് താരങ്ങളെയും ബൊക്കയിൽ നിന്നും രണ്ട് താരങ്ങളെയുമാണ് സ്കലോണി ഉൾപ്പെടുത്തിയത്. എസ്തബാൻ ആൻഡ്രാഡ, ഫ്രാങ്കോ അർമാനി, ലുക്കാസ് മാർട്ടിനെസ് ക്വാർട്ട, ഗോൻസാലോ മോണ്ടിയേൽ, എഡ്വഡോ സാൽവിയോ എന്നിവരെയാണ് പുതുതായി സ്കലോണി ടീമിൽ ഉൾപ്പെടുത്തിയത്.

കോവിഡ് പോസിറ്റീവ് ആയത് മൂലം വാൾട്ടർ കണ്ണമാനെയെ സ്കലോണി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പരിക്ക് കാരണം അഗസ്റ്റിൻ മർച്ചസിൻ, റെൻസോ സറാവിയ, നിക്കോളാസ് ഗോൻസാലസ് എന്നീ താരങ്ങളെയും സ്കലോണി ഒഴിവാക്കി. കൂടാതെ ചില സാങ്കേതിക കാരണങ്ങൾ ക്രിസ്ത്യൻ പാവോണിനെയും ഒഴിവാക്കിയിട്ടുണ്ട്. യാത്രപ്രശ്നങ്ങൾ ആണ് കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത ജർമ്മൻ പെസല്ല, ലിയനാർഡോ ബാലെർഡി എന്നിവരെയും സ്കലോണി ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം എട്ടാം തിയ്യതി ഇക്വഡോറിനെതിരെയും പതിമൂന്നാം തിയ്യതി ബൊളീവിയക്കെതിരെയുമാണ് അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ.

അർജന്റീനയുടെ പുതുക്കിയ സ്‌ക്വാഡ് ഇതാണ്.

Goalkeepers: Esteban Andrada, Franco Armani, Emiliano Martínez and Juan Musso.

Defenders: Juan Foyth, Lucas Martínez Quarta, Facundo Medina, Gonzalo Montiel, Nicolás Otamendi, Nehuén Pérez and Nicolás Tagliafico.

Midfielders: Marcos Acuña, Rodrigo De Paul, Nicolás Domínguez, Alejandro Gómez, Giovani Lo Celso, Alexis Mac Allister, Lucas Ocampos, Exequiel Palacios, Leandro Paredes, Guido Rodríguez and Eduardo Salvio.

Forwards: Lucas Alario, Joaquín Correa, Paulo Dybala, Lautaro Martínez, Lionel Messi and Giovanni Simeone.

Leave a Reply

Your email address will not be published. Required fields are marked *