ഏറ്റവും മികച്ച ഇംഗ്ലണ്ട് താരമായി കോൾ പാൽമർ!
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും കോൾ പാൽമർ നടത്തിയിരുന്നത്. ഇപ്പോൾ അദ്ദേഹത്തെ അർഹിച്ച ഒരു പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് താരത്തിനുള്ള പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്.
ആരാധകർക്കിടയിൽ വോട്ടെടുപ്പ് കൂടി നടത്തി കൊണ്ടാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ മികച്ച താരത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമിനെ മറികടന്നു കൊണ്ടാണ് പാൽമർ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.ബെല്ലിങ്ങ്ഹാം രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.ആഴ്സണലിന്റെ ബുകയോ സാക്കയാണ് മൂന്നാം സ്ഥാനം നേടിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ പാൽമർക്ക് സാധിച്ചിരുന്നു.പ്രീമിയർ ലീഗിൽ മാത്രമായി 22 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം ആറ് ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ആദ്യമായി സ്റ്റാർട്ട് ചെയ്ത മത്സരത്തിൽ തന്നെ ഗോൾ നേടാൻ പാൽമർക്ക് കഴിഞ്ഞിരുന്നു. എന്നാൽ യൂറോ കപ്പിൽ ഒരൊറ്റ മത്സരത്തിൽ പോലും പരിശീലകനായ സൗത്ത് ഗേറ്റ് അദ്ദേഹത്തെ സ്റ്റാർട്ട് ചെയ്യിപ്പിച്ചിരുന്നില്ല.എന്നിട്ട് പോലും മികച്ച പ്രകടനം താരം നടത്തിയിരുന്നു.സെമി ഫൈനലിൽ ഒരു അസിസ്റ്റും ഫൈനലിൽ ഒരു ഗോളും നേടാൻ പാൽമർക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടാൻ സാധിക്കാതെ പോവുകയായിരുന്നു.
ഏതായാലും അർഹിച്ച പുരസ്കാരം തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുന്ന രണ്ടു മത്സരങ്ങളിലും പാൽമർ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.