ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ തന്നെ!
കഴിഞ്ഞ മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് ഈയൊരു തകർപ്പൻ വിജയം അവർക്ക് സമ്മാനിച്ചത്. തന്റെ കരിയറിലെ 63ആം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ പൂർത്തിയാക്കിയിരുന്നത്.നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരം റൊണാൾഡോ തന്നെയാണ്.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി തൊട്ടു പിറകിലുണ്ട്.57 ഹാട്രിക്കുകളാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ അർജന്റീനക്ക് വേണ്ടി കുറസാവൊക്കെതിരെയായിരുന്നു മെസ്സി ഹാട്രിക്ക് നേടിയിരുന്നത്.മൂന്നാം സ്ഥാനത്ത് എഫ്സി ബാഴ്സലോണയുടെ റോബർട്ട് ലെവന്റോസ്ക്കിയാണ് വരുന്നത്. അദ്ദേഹം തന്റെ കരിയറിൽ ആകെ 30 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്.
Cristiano Ronaldo and his Hatrick ball ⚽️❤️
— All Sportz 🏀⚽ (@Allsportztv) August 25, 2023
pic.twitter.com/h0kmWaigsA
സൂപ്പർ താരം ലൂയിസ് സുവാരസാണ് നാലാം സ്ഥാനത്ത് വരുന്നത്.29 ഹാട്രിക്കുകളാണ് തന്റെ കരിയറിൽ ഈയൊരു ഉറുഗ്വൻ സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്. തൊട്ടു പിറകിൽ ഏർലിംഗ് ഹാലന്റാണ് വരുന്നത്. 18 ഹാട്രിക്കുകൾ ഇതിനോടകം തന്നെ ഹാലന്റ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. 15 തവണ ഹാട്രിക്ക് നേടിയിട്ടുള്ള ഹാരി കെയ്ൻ ആണ് അദ്ദേഹത്തിന്റെ പുറകിൽ വരുന്നത്. പിന്നീട് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്നു. അദ്ദേഹം 14 ഹാട്രിക്കുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ തന്നെയാണ് പ്രധാനമായും പോരാട്ടം അരങ്ങേറുന്നത്. പക്ഷേ ഭാവിയിൽ ഇവരുടെ സ്ഥാനത്ത് എംബപ്പേയും ഹാലന്റും വരും എന്ന കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ഒരുപക്ഷേ മെസ്സിയുടെയും റൊണാൾഡോയുടെയും കണക്കുകൾക്ക് വെല്ലുവിളിയാവാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചേക്കാം. പ്രത്യേകിച്ച് ഏർലിംഗ് ഹാലന്റിന്.