എൻസോ ഫെർണാണ്ടസ് സ്റ്റോറി അവസാനിച്ചു : ബെൻഫിക്ക പരിശീലകൻ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് എൻസോ ഫെർണാണ്ടസ്. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. പക്ഷേ അതിനുശേഷം അദ്ദേഹത്തിന്റെ ക്ലബ്ബായ ബെൻഫിക്കയിൽ ചില വിവാദങ്ങൾ സംഭവിച്ചിരുന്നു. അതായത് ക്ലബ്ബിന്റെ അനുമതി കൂടാതെ അദ്ദേഹം ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി അർജന്റീനയിലേക്ക് പോവുകയായിരുന്നു. അതിന്റെ ശിക്ഷാനടപടി എന്നോണം അദ്ദേഹത്തെ കഴിഞ്ഞ മത്സരത്തിന്റെ സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല അദ്ദേഹത്തെ ആദരിക്കാതെ നിക്കോളാസ് ഓട്ടമെന്റിയെ മാത്രം ക്ലബ്ബ് ആദരിക്കുകയും ചെയ്തിരുന്നു.

എൻസോ ചെൽസിയിലേക്ക് പോവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് വിഫലമായിരുന്നു. അക്കാര്യത്തിൽ ആരാധകർക്ക് ചെറിയ ദേഷ്യമുണ്ട്. ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ എൻസോയുടെ വിവാദത്തെ പറ്റി ഒരിക്കൽ കൂടി ബെൻഫിക്ക പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ എൻസോ ഫെർണാണ്ടസ് സ്റ്റോറി അവസാനിച്ചു കഴിഞ്ഞു എന്നാണ് പരിശീലകനായ റോജർ ഷിമിഡ്‌ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ ആഴ്ചയിലെ പത്ര സമ്മേളനത്തിൽ തന്നെ ഞാൻ ഇത് വ്യക്തമാക്കിയതാണ്.എൻസോയുടെ സ്റ്റോറി അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആ വിഷയത്തിൽ ഒന്നും ബാക്കിയില്ല.അദ്ദേഹം ഞങ്ങളുടെ താരമാണ്.നല്ല നിലയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.നല്ല രൂപത്തിൽ അദ്ദേഹം പരിശീലനം നടത്തുന്നുമുണ്ട്. ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എൻസോ ” ഇതാണ് ബെൻഫിക്ക പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് ഇനി എൻസോക്കെതിരെ നടപടികൾ ഒന്നും ഉണ്ടാവില്ല എന്നാണ് പരിശീലകൻ അറിയിച്ചിട്ടുള്ളത്. താരത്തെ ഇനി വരുന്ന മത്സരത്തിൽ ആദരിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മാത്രമല്ല ആരാധകരുടെ സമീപനം എങ്ങനെയാവും എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *