എൻഡ്രിക്കിന്റെ ഗോളിൽ ഇംഗ്ലണ്ടിനെ തീർത്ത് ബ്രസീൽ, ജർമ്മനിയോട് പൊട്ടി ഫ്രാൻസ്!

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കി ബ്രസീൽ.ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ മൈതാനമായ വെമ്ബ്ലിയിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചിട്ടുള്ളത്. 17 വയസ്സ് മാത്രമുള്ള താരത്തിന്റെ ഗോളിൽ ബ്രസീൽ വിജയ വഴിയിലേക്ക് തിരിച്ചുവരികയായിരുന്നു.

നിരവധി പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ഡൊറിവാൽ ജൂനിയർ ബ്രസീലിനെ ഇറക്കിയത്.ഇംഗ്ലണ്ടിന്റെ നിലയിൽ നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ 80ആം മിനിട്ടിലാണ് എൻഡ്രിക്കിന്റെ ഗോൾ പിറന്നത്.വിനീഷ്യസ് നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി കൊണ്ടാണ് എൻഡ്രിക്ക് ഗോൾ കണ്ടെത്തിയത്.ഇതോടെ വെമ്ബ്ലിയിലെ 21 മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ് അവസാനിക്കുകയും ചെയ്തു.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനി വിജയം നേടിയിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കരുത്തരായ ഫ്രാൻസിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനാറാം സെക്കൻഡിൽ വിർട്സ് തകർപ്പൻ ഗോൾ നേടുകയായിരുന്നു. ജർമ്മനിയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവന്ന ടോണി ക്രൂസ് ആയിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. പിന്നീട് 49ആം മിനിട്ടിൽ ഹാവെർട്സിന്റെ ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് തോൽവി ഉറപ്പിക്കുകയായിരുന്നു.ജർമ്മനിയും ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *