എസ്റ്റവായോക്ക് പരിക്ക്, ബ്രസീലിന് ആശങ്ക!

ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവ സൂപ്പർ താരമായ എസ്റ്റവായോ വില്യൻ ഇപ്പോൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ക്രിക്യൂമ എന്ന ക്ലബ്ബിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പാൽമിറാസ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ എസ്റ്റവായോ ഒരു ഗോൾ നേടിയിരുന്നു.കൂടാതെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതും ഇദ്ദേഹം തന്നെയായിരുന്നു.

എന്നാൽ ഈ മത്സരത്തിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം കളത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു.താരത്തിന്റെ ഇടത് തുടക്കാണ് പരിക്ക് ഏറ്റിട്ടുള്ളത്. അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.വാസ്ക്കോ ഡ ഗാമക്കെതിരെയാണ് പാൽമിറാസ് അടുത്ത മത്സരം കളിക്കുന്നത്.

എന്നാൽ താരത്തിന്റെ പരിക്ക് ബ്രസീലിന് ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ്.കാരണം വരുന്ന 27 ആം തീയതി ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കും. അതിന് മുൻപ് അദ്ദേഹം ഓക്കേ ആയിട്ടില്ലെങ്കിൽ അദ്ദേഹത്തിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞേക്കില്ല. പക്ഷേ പരിക്ക് ഗുരുതരമുള്ളതല്ല. അതുകൊണ്ടുതന്നെ അധികം വൈകാതെ എസ്റ്റവായോ മടങ്ങിയെത്തുമെന്നും ബ്രസീൽ ടീമിൽ അദ്ദേഹം ഇടം നേടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ തവണത്തെ ബ്രസീൽ സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു.ബ്രസീലിന് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. 17കാരനായ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് ആരാധകർ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ചിലിയും പെറുവുമാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *