എവിടെ എംബപ്പേ എവിടെ? പരിഹസിച്ച് സ്പെയിൻ താരം

ഇത്തവണത്തെ യുവേഫ യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത് വമ്പൻമാരായ സ്പെയിനാണ്.അർഹിച്ച കിരീടമാണ് സ്പെയിൻ സ്വന്തമാക്കിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ടൂർണമെന്റിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് അവർ നടത്തിയിട്ടുള്ളത്.ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിട്ടുള്ളത്.

സെമിഫൈനലിൽ ഫ്രാൻസായിരുന്നു സ്പെയിനിനോട് പരാജയപ്പെട്ടത്. കൂടാതെ ജർമ്മനി,ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ വമ്പൻ ടീമുകൾക്കും സ്പെയിനിനോട് തോൽവി രുചിക്കേണ്ടി വന്നിരുന്നു. കിരീട ഫേവറൈറ്റുകളായ ഫ്രാൻസ്,ജർമ്മനി എന്നിവരുടെ വെല്ലുവിളികളെ അതിജീവിക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഈ കിരീട നേട്ടത്തിന് തിളക്കം ഏറെയാണ്. വലിയ ഒരു വിക്ടറി പരേഡായിരുന്നു സ്പെയിനിൽ അവർ സംഘടിപ്പിച്ചിരുന്നത്.

എന്നാൽ വിക്ടറി പരേഡിൽ എതിരാളികളെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് ടീമിലെ സീനിയർ താരമായ ജീസസ് നവാസാണ് ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേയെ പരിഹസിച്ചത്.എവിടെ എംബപ്പേ എവിടെ പോയി എന്നായിരുന്നു അദ്ദേഹം ചാന്റ് ചെയ്തിരുന്നത്.ഇതിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറൽ ആയിട്ടുണ്ട്.

ഇന്നലെയാണ് എംബപ്പേയെ റയൽ മാഡ്രിഡ് തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. 80000 നു മുകളിൽ ആരാധകർ ഈ പ്രസന്റേഷൻ ചടങ്ങിന് സന്നിഹിതരായിരുന്നു.എംബപ്പേ ഇനി മുതൽ സ്പെയിനിലാണ് കളിക്കുക.യൂറോ കപ്പിൽ മോശം പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.എന്നാൽ അതൊന്നും താരത്തെ ബാധിക്കില്ല എന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *