എല്ലാം കൊണ്ടും പെർഫക്ട്: ഇന്നത്തെ മത്സരത്തിനു മുന്നോടിയായി ജർമൻ പരിശീലകൻ പറഞ്ഞത്!

ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജർമ്മനി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഹംഗറിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ജർമ്മനി ഇന്ന് ഇറങ്ങുന്നത്.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു അവർ സ്കോട്ടിഷ് പടയെ തകർത്തുവിട്ടത്.

ടീം ഒന്നടങ്കം മികച്ച പ്രകടനമായിരുന്നു ആ മത്സരത്തിൽ നടത്തിയിരുന്നത്. അത് ജർമ്മനിയുടെ പരിശീലകനായ ജൂലിയൻ നഗൽസ്മാന് സന്തോഷം നൽകുന്ന കാര്യമാണ്.എല്ലാംകൊണ്ടും പെർഫെക്റ്റ് മിക്സുള്ള ഒരു ടീമാണ് തങ്ങളുടേത് എന്നാണ് ജർമൻ പരിശീലകൻ ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്.നഗൽസ്മാന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടേതാണ് ഈ ടൂർണമെന്റിലെ ഏറ്റവും പ്രായമേറിയ സ്‌ക്വാഡ്.തീർച്ചയായും ഭാവിയിലേക്ക് ഞങ്ങൾ കൂടുതൽ യുവ താരങ്ങളെ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ ഇതൊരു പെർഫെക്റ്റ് മിക്സ് ആണ്. തീർച്ചയായും ഇത് വളരെയധികം സക്സസ് ഫുള്ളായിരിക്കും.യുവതാരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും എപ്പോഴും ടീമിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങളുടെ ടീമിനെ അത് രണ്ടും പെർഫെക്ട് ആയിക്കൊണ്ട് ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള താരങ്ങളിൽ നിന്നും യുവതാരങ്ങൾ പഠിക്കുക എന്നതാണ്. സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങൾ ഞങ്ങൾക്കുണ്ട് “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പരിശീലകനെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള ഗോൾകീപ്പർ ഇപ്പോൾ ജർമ്മനിക്ക് ഉള്ളത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ ജർമ്മനി ഇറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ടോണി ക്രൂസ് ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഇന്നത്തെ മത്സരത്തിലും ജർമ്മനി പൊളിച്ചടുക്കുമെന്നാണ് അവരുടെ ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *