എപ്പോഴും ഫേവറേറ്റുകൾ ബ്രസീൽ തന്നെ :പക്കേറ്റ

വരുന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരത്തിൽ വമ്പൻമാരായ ബ്രസീലും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ഇംഗ്ലണ്ടിലെ പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയറിന് കീഴിൽ തിരിച്ച് വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്രസീൽ താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ചത് ലുക്കാസ് പക്കേറ്റയായിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരത്തിലെ ഫേവറേറ്റുകൾ ആരാണ് എന്ന് ചോദിച്ചപ്പോൾ ബ്രസീൽ തന്നെയാണ് എപ്പോഴും ഫേവറൈറ്റുകൾ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.യൂറോപ്പ്യൻ എതിരാളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.പക്കേറ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എപ്പോഴും ബ്രസീലിയൻ ടീം തന്നെയാണ് ഫേവറേറ്റുകൾ.കാരണം ചരിത്രം അങ്ങനെയാണ്.പക്ഷേ വരുന്ന മത്സരം വളരെ മികച്ച ഒരു മത്സരം തന്നെയായിരിക്കും.കാരണം രണ്ട് മികച്ച ടീമുകളാണ് ഏറ്റുമുട്ടുന്നത്.തീർച്ചയായും പരസ്പരം ബഹുമാനിക്കേണ്ടതുണ്ട്. കളിക്കളത്തിൽ ബ്രസീലിന്റെ വിജയം ഉറപ്പാക്കാൻ വേണ്ടി പരമാവധി ഞങ്ങൾ ശ്രമിക്കും.മത്സരം ബുദ്ധിമുട്ടുള്ളതായിരിക്കും.പക്ഷേ അതിനു വേണ്ടി ഞങ്ങൾ തയ്യാറായിരിക്കണം.ഞങ്ങളുടെ മുന്നിലുള്ള അടുത്ത സ്റ്റെപ്പ് കോപ്പ അമേരിക്കയാണ്.ഇത്തരം മത്സരങ്ങൾ കളിക്കുന്നത് ഞങ്ങളെ സഹായിക്കും.നമ്മെ കൂടുതൽ മികച്ച ടീമാക്കി അത് മാറ്റും.സൗഹൃദമത്സരം ആണെങ്കിലും ഇത്തരം മത്സരങ്ങളാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത്.ഞങ്ങളുടെ ലക്ഷ്യം കോപ്പ അമേരിക്കയാണ്, അതിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് ഇത് “പക്കേറ്റ പറഞ്ഞിട്ടുണ്ട്.

ഏതായാലും രണ്ട് ഭാഗത്തും നിരവധി സൂപ്പർതാരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കുന്നുണ്ട്. വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്നുള്ളതാണ് ബ്രസീലിന്റെ ഏറ്റവും വലിയ ലക്ഷ്യം.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും ബ്രസീലിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.ഏറ്റവും ഒടുവിലത്തെ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *