എന്റേത് വൻ പരാജയമായി മാറി: തുറന്ന് പറഞ്ഞ് എംബപ്പേ!

ഇന്നലെ യൂറോ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ഫ്രാൻസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സ്പെയിനാണ് അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് കോലോ മുവാനി ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ അധികം വൈകാതെ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് സ്പെയിൻ വിജയം കൈക്കലാക്കുകയായിരുന്നു.

5 മത്സരങ്ങൾ കളിച്ച എംബപ്പേക്ക് ഒരു പെനാൽറ്റി ഗോളും ഒരു അസിസ്റ്റും മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല യൂറോ കപ്പ് എന്ന അദ്ദേഹത്തിന്റെ സ്വപ്നം സാധ്യമാക്കാനും താരത്തിന് കഴിഞ്ഞിട്ടില്ല. തന്റെ ഈ കോമ്പറ്റീഷൻ വൻ പരാജയമായി മാറി എന്നത് എംബപ്പേ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ ഈ കോമ്പറ്റീഷൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു.സത്യത്തിൽ ഇതൊരു പരാജയമാണ്. യൂറോപ്പ്യൻ ചാമ്പ്യന്മാരാവുക എന്നാൽ ലക്ഷ്യമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.യൂറോ കപ്പ് നേടുക എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. അത് പൂർത്തിയാക്കാതെയാണ് ഞങ്ങൾ ഇവിടെ നിന്നും മടങ്ങുന്നത്.അതിനർത്ഥം ഞങ്ങൾ പരാജയപ്പെട്ടു എന്നുള്ളത് തന്നെയാണ്.ഇത് ഫുട്ബോളാണ്.ഞങ്ങൾ മുന്നോട്ട് പോവുക തന്നെ വേണം.ഞാൻ ഇനി കുറച്ചുനാൾ വിശ്രമിക്കും. പൂർവാധികം ശക്തിയോടുകൂടി തിരിച്ചു വരാൻ കഴിയും ഞാൻ ശ്രമിച്ചിരിക്കും ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് നേടിയിട്ടുണ്ടെങ്കിലും യൂറോ കപ്പ് എന്നത് എംബപ്പേയേ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി കൊണ്ട് അവശേഷിക്കുകയാണ്.ഈ യൂറോ കപ്പിൽ പ്രതീക്ഷക്കൊത്ത ഒരു മികവ് കാണിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഓപ്പൺ പ്ലേയിൽ നിന്ന് ഒരു ഗോൾ പോലും നേടാതെയായിരുന്നു അവർ സെമിയിൽ എത്തിയിരുന്നത്.അവിടെ സ്പെയിനിന്റെ വെല്ലുവിളി അതിജീവിക്കാൻ ഇവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *