എന്റെ ഫേവറേറ്റ് പ്ലെയറാണ്,ഖത്തറിൽ ബ്രസീലിന്റെ ലീഡറുമാണ് : നെയ്മറെ കുറിച്ച് കക്ക പറയുന്നു!
ഈ വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. നിലവിൽ ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. ബ്രസീൽ വലിയ പ്രതീക്ഷകൾ അർപ്പിക്കുന്നത് സൂപ്പർതാരം നെയ്മർ ജൂനിയറിലാണ്.ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്. കഴിഞ്ഞ ബ്രസീലിന്റെ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ താരം നൽകുകയും ചെയ്തിരുന്നു.
ഏതായാലും ബ്രസീലിയൻ ഇതിഹാസമായ കക്ക മാർക്കക്ക് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.മെസ്സിയും റൊണാൾഡോയുമൊന്നുമല്ല, മറിച്ച് നെയ്മറാണ് തന്റെ ഫേവറേറ്റ് പ്ലെയർ എന്നാണ് കക്ക പറഞ്ഞിട്ടുള്ളത്. മാത്രമല്ല വരുന്ന ഖത്തർ വേൾഡ് കപ്പിൽ നെയ്മർക്ക് സമ്മർദ്ദം കുറയുമെന്നും കക്ക വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 26, 2022
” നെയ്മറെയും അദ്ദേഹത്തിന്റെ കളികളെയുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് അദ്ദേഹമായി വലിയ ബന്ധം വെച്ച് പുലർത്തുന്നത് കൊണ്ടാണോ എന്നെനിക്കറിയില്ല. തീർച്ചയായും മെസ്സി,റൊണാൾഡോ,എംബപ്പേ,വിനീഷ്യസ് എന്നിവരെയൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ എന്റെ ഫേവറേറ്റ് പ്ലെയർ നെയ്മർ മാത്രമാണ്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിന്റെ ലീഡർ നെയ്മർ ആയിരിക്കും. പക്ഷേ അദ്ദേഹത്തിനൊപ്പം വിനീഷ്യസിനെ പോലെയുള്ള താരങ്ങളുണ്ട് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.2018-ൽ നെയ്മർ തനിച്ചായിരുന്നു. എന്നാൽ ഇപ്പോൾ വിനീഷ്യസ്,റാഫീഞ്ഞ,റിച്ചാർലീസൺ,ആന്റണി എന്നിവരൊക്കെ ഉണ്ട്. ഈ താരങ്ങൾ വെറും യുവ വാഗ്ദാനങ്ങൾ മാത്രമല്ല,മറിച്ച് യാഥാർത്ഥ്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ താരങ്ങൾ എല്ലാവരും നെയ്മറുടെ സമ്മർദ്ദം കുറക്കാൻ കാരണമാകുന്നു. അത് തീർച്ചയായും ബ്രസീലിന് അനുകൂലമാവും ” ഇതാണ് കക്ക പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ ടീമിൽ വലിയ പ്രതീക്ഷകൾ ആരാധകർ വെച്ച് പുലർത്തുന്നുണ്ട്.സെർബിയ,സ്വിറ്റ്സർലാന്റ്,കാമറൂൺ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ.