എന്റെ താരങ്ങൾ അങ്ങനെ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല: ബ്രസീലിയൻ ഡാൻസിനെ കുറിച്ച് ക്രോയേഷ്യൻ പരിശീലകൻ!
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.ശക്തരായ എതിരാളികൾ തമ്മിലുള്ള മത്സരം ആയതിനാൽ ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഗോളുകൾ നേടിയതിനു ശേഷം ബ്രസീലിയൻ താരങ്ങളും പരിശീലകനും നടത്തിയ ഡാൻസുകൾ വളരെയധികം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ഇതേക്കുറിച്ച് ക്രൊയേഷ്യയുടെ പരിശീലകനായ സ്ലാറ്റ്ക്കോ ഡാലിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് തന്റെ താരങ്ങൾ ഡാൻസ് ചെയ്യുന്നത് താൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Brazil know how to party 🇧🇷 pic.twitter.com/YtKUN5kMjI
— GOAL (@goal) December 7, 2022
” ബ്രസീലിനെ അവരുടേതായ രീതിയിൽ സെലിബ്രേറ്റ് ചെയ്യാം. അവർ ഡാൻസ് ചെയ്തുകൊണ്ട് സെലിബ്രേറ്റ് ചെയ്തുവരുന്ന ടീമാണ്. ഒരുപാട് ഐക്യത്തോടെ കൂടിയാണ് അവർ ഡാൻസ് ചെയ്യുന്നത്.അവരുടെ സവിശേഷതയാണത്. അത് ബഹുമാനമില്ലായ്മയാണ് എന്നെനിക്ക് പറയാൻ കഴിയില്ല.പക്ഷേ എന്റെ താരങ്ങൾ ഡാൻസ് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ബ്രസീലിയൻ താരങ്ങളുടേത് അവരുടെ സംസ്കാരമാണ്. അവർക്ക് അത് ചെയ്യാനുള്ള അവകാശമുണ്ട് ” ഇതാണ് ക്രൊയേഷ്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും സെമിഫൈനൽ ലക്ഷ്യമിട്ട് കൊണ്ടാണ് 2 ടീമുകളും ഇന്ന് കളത്തിലേക്ക് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത് ബ്രസീലിന് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.