എന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് ആ ബ്രസീലിയൻ ഇതിഹാസം : ബ്രൂണോ ഗിമിറസ് പറയുന്നു!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡിലേക്കെത്തിയ ബ്രസീലിയൻ സൂപ്പർ താരം ബ്രൂണോ ഗിമിറസ് നിലവിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത് ബ്രൂണോയായിരുന്നു. കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ താരം ഒരു അസിസ്റ്റും കരസ്ഥമാക്കിയിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നായിരുന്നു ബ്രൂണോ പ്രീമിയർ ലീഗിലേക്ക് എത്തിയത്.എന്നാൽ ലിയോണിലേക്ക് താൻ എത്താൻ കാരണക്കാരനായ ബ്രസീലിയൻ ഇതിഹാസം ജൂനിഞ്ഞോയെ താരം പ്രശംസിച്ചിട്ടുണ്ട്.അന്ന് ലിയോണിന്റെ സ്പോർട്ടിങ് ഡയറക്റ്ററായിരുന്നു ജൂനിഞ്ഞോ.അദ്ദേഹത്തെ കുറിച്ച് ബ്രൂണോ ഗിമിറസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 22, 2022
” എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ജൂനിഞ്ഞോ. ഞാൻ ഇപ്പോഴും അദ്ദേഹത്തോട് ഒരുപാട് സംസാരിക്കാറുണ്ട്.അദ്ദേഹം ഒരുപാട് ഉപദേശങ്ങൾ എനിക്ക് നൽകാറുണ്ട്.എന്നെ ലിയോണലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹമാണ്.ജൂനിഞ്ഞോ എന്നെ കൺവിൻസ് ചെയ്യിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് വേറെ എവിടെയെങ്കിലുമായിരിക്കും. അദ്ദേഹം ലിയോൺ വിട്ട് പോയപ്പോൾ അതെന്നെ ശരിക്കും ദുഃഖിതനാക്കി.എന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് അദ്ദേഹമാണ്. ഒരു അത്ഭുതപ്പെടുത്തുന്ന താരം കൂടിയായിരുന്ന അദ്ദേഹം.കൂടാതെ മികച്ച ഒരു ഫ്രീകിക്ക് വിദഗ്ധനും ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിന് വേണ്ടി ഗോൾ നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.