എന്ത്കൊണ്ട് നെയ്മർക്ക്‌ വിമർശനങ്ങളേൽക്കുന്നു? ഉത്തരവുമായി കഫു!

സമീപകാലത്ത് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക്‌ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഫ്രാൻസിൽ നിന്നും ബ്രസീലിൽ നിന്നും താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഈ വിമർശനങ്ങൾ ഒക്കെ തന്നെയും നെയ്മറെ ബാധിക്കുന്നുണ്ട് എന്നുള്ളതും വ്യക്തമാണ്. കാരണം മാനസികമായ കരുത്തിന്റെ അഭാവം തനിക്കുണ്ട് എന്നുള്ള കാര്യം നെയ്മർ തന്നെ തുറന്ന് പറഞ്ഞിരുന്നു.

ഏതായാലും എന്ത് കൊണ്ടാണ് നെയ്മർക്ക്‌ ഇത്രയും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് എന്ന ചോദ്യത്തിന് ബ്രസീലിയൻ ഇതിഹാസമായ കഫു ഇപ്പോൾ മറുപടി നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായത് കൊണ്ടാണ് നെയ്മർക്ക്‌ ഇത്രയും വിമർശനങ്ങൾ എന്നാണ് കഫു അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ എഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” എല്ലാ മികച്ച താരങ്ങൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായതിനാലാണ് നെയ്മർക്ക്‌ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്.നെയ്മർ ഒരു ആവറേജ് പ്ലയെർ ആയിരുന്നുവെങ്കിൽ നെയ്മർക്ക്‌ വിമർശനങ്ങൾ ഏൽക്കേണ്ടി വരുമായിരുന്നില്ല.നെയ്മർ ജൂനിയർ വേൾഡ് കപ്പിന് 100 ശതമാനം ഫിറ്റാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അദ്ദേഹം ഇല്ലെങ്കിൽ തീർച്ചയായും ബ്രസീൽ ടീമും ഫുട്ബോൾ ലോകവും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന താരം നെയ്മറായിരിക്കും.ഞങ്ങൾ ഒരുപാട് വിശ്വാസം വെച്ച് പുലർത്തുന്ന താരമാണ് നെയ്മർ.തീർച്ചയായും നെയ്മറുടെ കഴിവ് എന്താണ് എന്നുള്ളത് ഞങ്ങൾക്ക്‌ എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് വേൾഡ് കപ്പ് പോലെയുള്ള വലിയ വേദികളിൽ.ബ്രസീൽ ടീമിന് നെയ്മറെ ആവിശ്യമുണ്ട്, അത്പോലെ തന്നെ നെയ്മർക്ക്‌ ബ്രസീൽ ടീമിനെയും ആവിശ്യമുണ്ട്.ഉയർച്ചകളും താഴ്ച്ചകളും ഒരു താരത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒരു കാര്യമാണ്.പക്ഷേ ബ്രസീൽ ടീമിൽ ഏറെ കാലമായി അദ്ദേഹം മികച്ച താരം തന്നെയാണ് ” കഫു പറഞ്ഞു.

വരുന്ന വേൾഡ് കപ്പിനെ വലിയ പ്രതീക്ഷയോടെയാണ് നെയ്മർ ആരാധകർ നോക്കി കാണുന്നത്. ഒരുപക്ഷെ ഈ വേൾഡ് കപ്പ് തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്ന് നെയ്മർ തന്നെ തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *