എന്തുകൊണ്ട് റിച്ചാർലീസൺ വീണ്ടും ടീമിൽ? വിശദീകരണവുമായി ബ്രസീൽ പരിശീലകൻ!
കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി വമ്പൻമാരായ ബ്രസീൽ നാളെ ഇറങ്ങുകയാണ്.വെനിസ്വേലയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറുമണിക്ക് ബ്രസീലിൽ വച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു.
ഈ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ സൂപ്പർ താരം റിച്ചാർലീസണ് കഴിഞ്ഞിട്ടുണ്ട്.മോശം പ്രകടനമാണ് നടത്തുന്നതെങ്കിൽ പോലും പരിശീലകനായ ഡിനിസ് റിച്ചാർലീസണ് അവസരം നൽകുകയായിരുന്നു. എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തി എന്നതിനുള്ള വിശദീകരണം ബ്രസീലിന്റെ പരിശീലകൻ കഴിഞ്ഞ ദിവസത്തെ പ്രസ് കോൺഫറൻസിൽ നൽകിയിട്ടുണ്ട്.ഡിനിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️FERNANDO DINIZ:
— Neymoleque | Fan 🇧🇷 (@Neymoleque) October 12, 2023
(Regarding Richarlison's maintenance on the team”
“It's a technical choice. I said it on another occasion. If Richarlison had scored a goal in each match, we would be saying that he played very well. He didn't score the goals, but he played very well, both in… pic.twitter.com/Da5k2ObWVX
” റിച്ചാർലീസണെ ടീമിൽ ഉൾപ്പെടുത്തിയത് ഒരു ടെക്നിക്കൽ ചോയ്സ് ആണ്. ഞാനത് നേരത്തെയും പറഞ്ഞിട്ടുണ്ട്.റിച്ചാർലീസൺ ഓരോ മത്സരത്തിലും ഗോൾ നേടിയാൽ നമ്മൾ എല്ലാവരും പറയും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു എന്നുള്ളത്. പക്ഷേ അദ്ദേഹം ഗോളുകൾ നേടുന്നില്ല എന്നുള്ളത് ശരിയാണ്, എന്നാൽ അദ്ദേഹം കളിക്കുന്നത് വളരെ മികച്ച രൂപത്തിലാണ്. ടെക്നിക്കലായിട്ടും ടാക്ടിക്കലായിട്ടും റിച്ചാർലീസൺ ഇപ്പോൾ മികച്ച രീതിയിലാണ് കളിക്കുന്നത് ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്രസീലിന്റെ പ്രധാന സ്ട്രൈക്കർ ആയിക്കൊണ്ട് റിച്ചാർലീസണെ തന്നെയാണ് പരിശീലകൻ നിയോഗിക്കാറുള്ളത്. പക്ഷേ താരത്തിന് അതിനോട് നീതി പുലർത്താൻ സാധിക്കാറില്ല. എത്രയും പെട്ടെന്ന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം തുലാസിലായേക്കും