എന്തുകൊണ്ട് കാന്റെ അകത്ത്? എങ്കുങ്കു പുറത്ത്? വിശദീകരിച്ച് ഫ്രഞ്ച് പരിശീലകൻ!

വരുന്ന യൂറോ കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളാണ് ഫ്രാൻസ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ പൊരുതി തോറ്റവരാണ് ഇവർ.യുറോ കപ്പിനുള്ള സ്‌ക്വാഡ് ഇന്നലെ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷംപ്സ് പ്രഖ്യാപിച്ചിരുന്നു.പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്. ഇതിൽ ഒരല്പം സർപ്രൈസ് തോന്നിയത് സൗദി അറേബ്യയിൽ കളിക്കുന്ന കാന്റെ ഈ ടീമിൽ തിരിച്ചെത്തി എന്നുള്ളതാണ്.

അതേസമയം ചെൽസിക്ക് വേണ്ടി കളിക്കുന്ന ക്രിസ്റ്റഫർ എങ്കുങ്കുവിന് ഈ ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളെ കുറിച്ചും ഫ്രഞ്ച് പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.കാന്റെ തന്റെ മികവ് വീണ്ടെടുത്തത് കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും കുറച്ച് സമയം മാത്രം കളിച്ചത് കൊണ്ടുമാണ് എങ്കുങ്കുവിനെ ഒഴിവാക്കിയതെന്നും ഇദ്ദേഹം വിശദീകരിച്ചു.ദെഷാപ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ജൂൺ 2022ലാണ് കാന്റെ അവസാനമായി വിളിക്കപ്പെട്ടത്. അതിനുശേഷം കാര്യങ്ങൾ അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയതായിരുന്നു.പരിക്ക് കാരണം വേൾഡ് കപ്പ് നഷ്ടമായി.അദ്ദേഹം ഉണ്ടെങ്കിൽ ഫ്രഞ്ച് ദേശീയ ടീം ഒന്നുകൂടി മെച്ചപ്പെടും.അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.അദ്ദേഹം ഒരു മാലാഖയാണ്. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. നിലവിൽ അദ്ദേഹം തന്റെ പഴയ മികവ് വീണ്ടെടുത്തിട്ടുണ്ട്.തന്റെ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.ഞങ്ങൾ പറയുന്ന പോലെ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ തിരികെ വിളിച്ചത്.എങ്കുങ്കുവിന്റെ കാര്യത്തിലേക്ക് വന്നാൽ ഇത് അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള സീസണാണ്. പരിക്ക് കാരണം വളരെ കുറഞ്ഞ മിനുട്ടു മാത്രമാണ് അദ്ദേഹത്തിന് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി നിർത്തിയിട്ടുള്ളത് “ഇതാണ് ഫ്രഞ്ച് പരിശീലകൻ നൽകിയിട്ടുള്ള വിശദീകരണം.

33കാരനായ കാന്റെ 2016ലാണ് ഫ്രാൻസിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.2018 വേൾഡ് കപ്പ് നേടിയപ്പോൾ ഇദ്ദേഹം ടീമിൽ ഉണ്ട്.ആകെ 53 മത്സരങ്ങളാണ് ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്.നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിന്റെ താരമാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *