എന്തുകൊണ്ട് ഇകാർഡിയെ അർജന്റീന ടീമിലെടുത്തില്ല?മറുപടിയുമായി സ്കലോണി

അർഹിക്കുന്ന പ്രതിഭയുണ്ടായിട്ടും പലപ്പോഴും അർജന്റീന ദേശിയടീമിൽ ഇടം നേടാൻ കഴിയാത്ത താരമാണ് മൗറോ ഇകാർഡി. നല്ല ഫോമിൽ കളിക്കുന്ന സമയത്തു കഴിഞ്ഞു വേൾഡ് കപ്പിൽ നിന്നും പിന്നീട് കോപ്പ അമേരിക്കയിൽ നിന്നും താരം തഴയപ്പെടുകയായിരുന്നു. എന്ത്‌കൊണ്ടാണ് ഇകാർഡി തഴയപ്പെടുന്നു എന്നുള്ളതിന് ഉത്തരം നൽകിയിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. കോപ്പ അമേരിക്ക നടക്കുന്ന സമയത്ത് താരം ഇന്റർമിലാനുമായി ചെറിയ ഉടക്കിലായിരുന്നുവെന്നും താരത്തിന് ക്ലബിൽ പ്ലെയിങ് സമയം കുറവായിരുന്നു എന്നും അതിലേറെ സമയം കിട്ടിയ താരങ്ങൾക്ക് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും സ്കലോണി പറഞ്ഞു. ഇക്കാര്യം ഇകാർഡിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താരത്തെ പൂർണ്ണമായും തഴഞ്ഞിട്ടില്ലെന്നും ഭാവി മത്സരങ്ങളിൽ അദ്ദേഹം തങ്ങളുടെ പദ്ധതിയുണ്ടെന്നും അർജന്റൈൻ പരിശീലകൻ അറിയിച്ചു. ഡിറെക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സ്കലോണി ഇകാർഡിയെ പറ്റി മനസ്സ് തുറന്നത്.

” ഇകാർഡി ഇപ്പോഴും ഞങ്ങളുടെ പദ്ധതികളിലുണ്ട്. കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്നത് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ററുമായി പ്രശ്നത്തിലായിരുന്ന സമയമായിരുന്നു അത്. കാര്യങ്ങൾ ഞാൻ അദ്ദേഹത്തിന് വ്യക്തമായി വിശദീകരിച്ചു നൽകിയിരുന്നു. കൂടുതൽ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അതിനാൽ അവരെ പരിഗണിക്കുകയാണെന്നും ഞാൻ അദ്ദേഹത്തിന് വിശദീകരിച്ചു. ലൂക്കാസ് അലാറിയോക്ക് അവസരം നൽകി. എന്നാൽ ഇകാർഡി ഇപ്പോഴും ഞങ്ങളുടെ പരിഗണനയിൽ ഉണ്ട്. മികച്ച ഒരു ഗോൾ സ്‌കോറർ ആവാനുള്ള പ്രായത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *