എന്തുകൊണ്ടാണ് എംബപ്പേയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത്? ഫ്രഞ്ച് പരിശീലകൻ വിശദീകരിക്കുന്നു!

ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 നേഷൻസ് ലീഗ് യോഗ്യത മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്.ഇസ്രായേൽ,ബെൽജിയം എന്നിവരാണ് ഫ്രാൻസിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് പ്രഖ്യാപിച്ചിരുന്നു.ഈ സ്‌ക്വാഡിൽ ഇടം നേടാൻ അവരുടെ ക്യാപ്റ്റനും സൂപ്പർതാരവുമായ കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നില്ല. ഇത് കുറച്ചു പേരെയെങ്കിലും അത്ഭുതപ്പെടുത്തിയിരുന്നു.പ്രത്യേകിച്ച് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലില്ലിക്കെതിരെ കളിച്ച താരമാണ് എംബപ്പേ.

എന്തുകൊണ്ടാണ് എംബപ്പേയെ ടീമിൽ നിന്നും മാറ്റിനിർത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഫ്രാൻസ് പരിശീലകനായ ദെഷാപ്സ് നൽകിയിട്ടുണ്ട്.പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ വേണ്ടിയാണ് എംബപ്പേക്ക് വിശ്രമം നൽകിയിട്ടുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേ റയൽ മാഡ്രിഡിൽ തന്നെയാണ് തുടരുക.ഫ്രാൻസ് പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.

” ഈ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ഞാൻ എംബപ്പേയോട് സംസാരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സബ് റോളിൽ അദ്ദേഹം ഇറങ്ങിയിരുന്നുവെങ്കിലും അനിശ്ചിതത്വങ്ങൾ നീങ്ങിയിരുന്നില്ല. വരുന്ന റയലിന്റെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിലും സംശയങ്ങൾ ഉണ്ട്.എംബപ്പേക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്.അത് സീരിയസ് ഒന്നുമല്ല.പക്ഷേ പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ചികിത്സ ആവശ്യമാണ്.ഞാനോ എംബപ്പേയോ റിസ്ക്ക് എടുക്കാൻ തയ്യാറല്ല.എംബപ്പേയുടെ കമ്മിറ്റ്മെന്റിൽ എനിക്ക് യാതൊരുവിധ സംശയങ്ങളും ഇല്ല. മികച്ച രൂപത്തിൽ തന്നെയാണ് അദ്ദേഹം ഉള്ളത് “ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ഗോൾവേട്ട തുടരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ആ പഴയ മികവ് പുറത്തെടുക്കാൻ താരത്തിന് സാധിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. നാളെ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെയാണ് നേരിടുക. മത്സരത്തിൽ എംബപ്പേ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *