എനിക്ക് ബാലൺഡി’ഓർ നേടാനാവും:പോർച്ചുഗീസ് സൂപ്പർ താരം പറയുന്നു!
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു AC മിലാന് വേണ്ടി പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോ നടത്തിയിരുന്നത്.എല്ലാ കോമ്പറ്റീഷനിലുമായി ആകെ 16 ഗോളുകളും 15 അസിസ്റ്റുകളും ക്ലബ്ബിനുവേണ്ടി നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ഈ തകർപ്പൻ പ്രകടനത്തിന്റെ കാരണമായി പല ക്ലബ്ബുകളും അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.പിഎസ്ജി,ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരൊക്കെ താല്പര്യം പ്രകടിപ്പിച്ച ക്ലബ്ബുകളായിരുന്നു. എന്നാൽ കഴിഞ്ഞമാസം അദ്ദേഹം മിലാനുമായി തന്റെ കോൺട്രാക്ട് പുതുക്കുകയായിരുന്നു.
ഏതായാലും ക്ലബ്ബിനോടൊപ്പമുള്ള തന്റെ വലിയ ലക്ഷ്യങ്ങളെ റഫയേൽ ലിയാവോ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.AC മിലാനിൽ വെച്ചുകൊണ്ട് തനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ബാലൺഡി’ഓർ പുരസ്കാരവും തനിക്ക് നേടാനാവും എന്നാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.ESPN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഈ 24 കാരൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Rafael Leao has high hopes for his future after signing a long-term Milan contract. ‘I think this is the right club where I can win the Champions League or the Ballon d’Or.’ https://t.co/m4TharesHE #ACMilan #SerieA #SerieATIM #Calcio #UCL
— Football Italia (@footballitalia) August 1, 2023
” ഞാൻ ഇവിടെ മിലാനിൽ തുടരാനുള്ള കാരണം എന്റെ ലക്ഷ്യങ്ങൾ നേടാൻ അവർ എന്നെ സഹായിച്ചു എന്നതാണ്.ഞങ്ങൾക്ക് ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ കഴിഞ്ഞു.മാത്രമല്ല ഒരു താരം എന്ന നിലയിൽ വളരാൻ എന്നെ സഹായിച്ചത് ഈ ക്ലബ്ബാണ്. എനിക്ക് കൂടുതൽ പക്വത എത്തിയതായും ഒരു ലീഡർ ആവാൻ കഴിഞ്ഞതായും അനുഭവപ്പെടുന്നു.എന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകാനുള്ള ശരിയായ ക്ലബ്ബ് ഇതുതന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്.മാത്രമല്ല എനിക്ക് ഇവിടെ നിന്നുകൊണ്ട് എന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും.ചാമ്പ്യൻസ് ലീഗ് കിരീടം നേടുക,ബാലൺഡി’ഓർ പുരസ്കാരം നേടുക എന്നിവയൊക്കെയാണ് എന്റെ ലക്ഷ്യങ്ങൾ ” ഇതാണ് പോർച്ചുഗീസ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ AC മിലാനിൽ ഉള്ളത്.ബോലോഗ്നക്കെതിരെയാണ് ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരം AC മിലാൻ കളിക്കുക. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു മിലാൻ ലീഗൽ ഫിനിഷ് ചെയ്തിരുന്നത്.