എതിരാളികൾ യൂറോപ്യന്മാർ, കടുത്ത പരീക്ഷണമാണെന്ന് ബ്രൂണോ ഗുയ്മിറസ്!

ഇന്റർനാഷണൽ ബ്രേക്കിൽ 2 വമ്പൻ മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിന് കളിക്കാനുള്ളത്.യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലണ്ടും സ്പെയിനുമാണ് അവരുടെ എതിരാളികൾ. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വരുന്ന ശനിയാഴ്ച അർദ്ധരാത്രിയാണ് നടക്കുക. സ്പെയിനിനെതിരെയുള്ള മത്സരം ചൊവ്വാഴ്ച രാത്രിയും നടക്കും. ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചും സ്പെയിനിലെ സാൻഡിയാഗോ ബെർണാബുവിൽ വെച്ചുമാണ് ബ്രസീൽ ഈ മത്സരങ്ങൾ കളിക്കുന്നത്.

അവസാനമായി കളിച്ച നാലുമത്സരങ്ങളിൽ മൂന്നിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല.അവസാന മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ടു. ഇങ്ങനെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ യൂറോപ്പ്യൻ എതിരാളികൾക്കെതിരെയുള്ള മത്സരങ്ങൾ ഒരു കടുത്ത പരീക്ഷണം തന്നെയായിരിക്കും. ഇക്കാര്യം അവരുടെ സൂപ്പർ താരമായ ബ്രൂണോ ഗുയ്മിറസ് തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു മത്സരങ്ങളും വലിയ പരീക്ഷണങ്ങളാണ്.ഞങ്ങളുടെ പരിശീലകന്റെ ആദ്യ മത്സരമാണ്, അദ്ദേഹത്തോടൊപ്പമുള്ള ആദ്യ ആഴ്ചയാണ്. ഞങ്ങൾ ചില കോൺസെപ്റ്ററുകൾ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്,അദ്ദേഹത്തിന്റെ ഐഡിയ ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.രണ്ട് വലിയ മത്സരങ്ങൾ,രണ്ട് വലിയ സ്റ്റേഡിയങ്ങൾ, രണ്ട് വലിയ ടീമുകൾ.ഞങ്ങളുടേതായ ഒരു മത്സരം പുറത്തെടുക്കണം,പരമാവധി ബോളുകൾ കൈവശം വെക്കണം,വിങ്ങർമാരെ നന്നായി ഉപയോഗപ്പെടുത്തണം.ഞങ്ങൾക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.ഞങ്ങളുടെ വർക്കിൽ ഞങ്ങൾ ഹാപ്പിയാണ്.മികച്ച ടീമുകൾക്കെതിരെ കളിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.കാരണം വരുന്നത് കോപ്പ അമേരിക്കയാണ്. ഞങ്ങൾ മികച്ച രൂപത്തിൽ തയ്യാറെടുക്കേണ്ടതുണ്ട് “ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

ഇതിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ലുകാസ് പക്കേറ്റയും ഇതിന് സമാനമായ ഉത്തരം തന്നെയാണ് നൽകിയിട്ടുള്ളത്. കോപ്പ അമേരിക്കയ്ക്ക് മികച്ച രൂപത്തിൽ തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് യൂറോപ്പിലെ കരുത്തർക്കെതിരെ ബ്രസീൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്. പുതിയ പരിശീലകൻ ഡൊറിവാൽ ജൂനിയറിന് കീഴിൽ അതിനു സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *