എങ്ങനെയാണ് ഹാലന്റിനെ പൂട്ടിയത്? ഡാനി കാർവഹൽ പറയുന്നു!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ സ്പെയിനിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർവേ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഗാവി നേടിയ ഗോളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. ഇതോടെ അടുത്ത യൂറോ കപ്പിന് യോഗ്യത നേടാനും സ്പെയിനിന് കഴിഞ്ഞു. അതേസമയം നോർവേയുടെ കാര്യം സങ്കീർണ്ണമാവുകയും ചെയ്തു.

ഈ മത്സരത്തിൽ സൂപ്പർ താരം ഹാലന്റ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിച്ചിരുന്നില്ല. താരത്തെ എങ്ങനെയാണ് പൂട്ടിയത് എന്നുള്ളത് സ്പാനിഷ് പ്രതിരോധനിര താരമായ ഡാനി കാർവഹൽ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല ബോളുകൾ അദ്ദേഹത്തിലേക്ക് എത്തുന്നത് തടഞ്ഞു എന്നാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ വിജയിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു കംപ്ലീറ്റ് ഗെയിമായിരുന്നു. ഞങ്ങൾ ഹോമിലേക്ക് പോകുന്നത് സന്തോഷവാന്മാരായി കൊണ്ടാണ്. എന്തെന്നാൽ ഞങ്ങൾക്ക് യോഗ്യത ലഭിച്ചിരിക്കുന്നു. ഡിഫൻസിവ്ലി ഗോൾകീപ്പർ സിമോൺ മുതൽ സ്ട്രൈക്കർ മൊറാറ്റ വരെ മികച്ച രീതിയിലാണ് കളിച്ചത്. ഒരു കടുത്ത പോരാട്ടം തന്നെയാണ് നേരിടേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന് നല്ല ബോളുകൾ സ്വീകരിക്കാനുള്ള അവസരം ഞങ്ങൾ ഉണ്ടാക്കി കൊടുത്തില്ല. അതെല്ലാം ഞങ്ങൾ തടഞ്ഞു. രണ്ട് സെന്റർ ബാക്ക്മാരും അവരുടെ ജോലികൾ വളരെ മനോഹരമായി നിർവഹിച്ചു. അത് തീർച്ചയായും പ്രശംസിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് ” ഇതാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.

ഗ്രൂപ്പിൽ നിന്ന് സ്പെയിനും സ്കോട്ട്ലാൻഡുമാണ് യൂറോ കപ്പ് യോഗ്യത നേടിയിട്ടുള്ളത്. നേഷൻസ് ലീഗിന്റെ പ്ലേഓഫിലൂടെ മാത്രമേ ഇനി നോർവെക്ക് യുറോ യോഗ്യത നേടാൻ സാധിക്കുകയുള്ളൂ.അടുത്തവർഷം ജർമ്മനിയിൽ വച്ചുകൊണ്ടാണ് യൂറോ കപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *