എങ്ങനെയാണ് ബ്രസീൽ മൊറോക്കോക്കെതിരെ കളിക്കുക? വിശദമാക്കി പരിശീലകൻ!
നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം നടക്കുക. മൊറോക്കോയിലെ ഇബ്നു ബത്തൂത്ത സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്രസീലിന്റെ താൽക്കാലിക പരിശീലകനായ റാമോൺ മെനസസിന് കീഴിലുള്ള ആദ്യത്തെ മത്സരമാണ് ഇത്.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബ്രസീലിന്റെ പരിശീലകൻ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് ബ്രസീൽ മൊറോക്കോക്കെതിരെ കളിക്കുക എന്നുള്ളത് ഇദ്ദേഹം വിശദീകരിച്ച് നൽകിയിട്ടുണ്ട്. മാത്രമല്ല എതിരാളികളായ മൊറോക്കോയുടെ ശക്തിയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ബ്രസീൽ പരിശീലകന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Pintou notificação no seu telefone! É gol do Rony (DE BICICLETA)
— CBF Futebol (@CBF_Futebol) March 23, 2023
🎥: Leandro Lopes e Lesley Ribeiro/CBF TV pic.twitter.com/5CToFVqo0q
” ഞാൻ എപ്പോഴും ബാലൻസിനെ കുറിച്ചാണ് സംസാരിക്കുക.വെൽ ബാലൻസ്ഡായിട്ടുള്ള ഒരു ടീമിനെയാണ് ഞാൻ കളത്തിലേക്ക് ഇറക്കുക. ഡിഫൻസിവ് സെക്ടറിലും ഒഫെൻസീവ് സെക്ടറിലും ഞങ്ങൾ ബാലൻസ്ഡ് ആയിരിക്കും.ഒരു കരുത്തുറ്റ ടീമിനെയാണ് ഞങ്ങൾ നേരിടാൻ പോകുന്നത്.അവരുടെ മുന്നേറ്റ നിരയും സെറ്റ് പീസുകളുമൊക്കെ വളരെ അപകടം വിതക്കുന്ന ഒന്നാണ്. കഴിഞ്ഞ വേൾഡ് കപ്പിൽ അവർ മികച്ച പ്രകടനം നടത്തിയവരാണ്. പക്ഷേ ഞങ്ങൾക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ ബ്രസീലിയൻ ഫുട്ബോൾ എന്താണ് എന്നുള്ളത് തെളിയിക്കാനുള്ള അവസരം ഉണ്ട്. താരങ്ങളുടെ എല്ലാ മികവും അവർക്ക് ഈ മത്സരത്തിൽ പുറത്തെടുക്കാം. ഞങ്ങളുടെ ക്രിയേറ്റിവിറ്റികൾ പുറത്തെടുക്കാൻ ശ്രമിക്കും “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ കേവലം ഒരു സൗഹൃദ മത്സരം മാത്രമാണ് ബ്രസീൽ കളിക്കുന്നത്. നിരവധി യുവതാരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ടീമുമായാണ് ബ്രസീൽ ഇത്തവണ വന്നിട്ടുള്ളത്. ഏതായാലും വേൾഡ് കപ്പിലെ നാലാം സ്ഥാനക്കാരായ മൊറോക്കോ ബ്രസീലിന് വലിയ വെല്ലുവിളി തന്നെയായിരിക്കും ഉയർത്തുക.