എംബപ്പേ പഴയ എംബപ്പേയല്ല, ഒന്ന് സംസാരിച്ച് ശരിയാക്കിയെടുക്കണം: ഫ്രഞ്ച് പരിശീലകൻ.

സൂപ്പർ താരം കിലിയൻ എംബപ്പേ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം ക്ലബ്ബിനുവേണ്ടി മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഒരു സുവർണ്ണാവസരം അദ്ദേഹം പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു.ഈ മോശം ഫോമിന്റെ കാരണത്താൽ ഒരുപാട് വിമർശനങ്ങൾ എംബപ്പേക്ക് നേരിടേണ്ടി വരുന്നുണ്ട്.

മാത്രമല്ല എംബപ്പേ നൈറ്റ് പാർട്ടികളിൽ സ്ഥിര സാന്നിദ്ധ്യമാകുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഏതായാലും ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പമാണ് എംബപ്പേ കളിക്കുക. അദ്ദേഹത്തെ ഒന്ന് സംസാരിച്ച് ശരിയാക്കി എടുക്കണം എന്ന കാര്യം ഫ്രാൻസ് ടീമിന്റെ പരിശീലകനായ ദിദിയർ ദെഷംപ്സ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സാധാരണ ഉള്ള പോലെയുള്ള ഫോമിലോ കാര്യക്ഷമതയിലോ അല്ല നിലവിൽ എംബപ്പേയുള്ളത്. അദ്ദേഹത്തെ പോലെയുള്ള ഒരു താരം കൂടുതൽ മികവിലേക്ക് ഉയരേണ്ടതുണ്ട്.തീർച്ചയായും കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന് സംഭവിച്ചതൊക്കെ നമ്മൾ എല്ലാവരും കണ്ടതാണല്ലോ.ഏതായാലും ഞാൻ അദ്ദേഹത്തോട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും ” ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു യൂറോ യോഗ്യത മത്സരവും ഒരു സൗഹൃദമത്സരവുമാണ് ഫ്രാൻസ് കളിക്കുക. ആദ്യമത്സരത്തിൽ വമ്പൻമാരായ നെതർലാന്റ്സും രണ്ടാമത്തെ മത്സരത്തിൽ സ്കോട്ട്ലാൻഡുമാണ് ഫ്രാൻസിന്റെ എതിരാളികൾ. അവസാനമായി കളിച്ച സൗഹൃദ മത്സരത്തിൽ ജർമ്മനിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *