എംബപ്പേ നൈറ്റ് ക്ലബ്ബിൽ, പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!
ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസിന് വേണ്ടി കളിക്കുന്നില്ല. അദ്ദേഹം ടീമിൽ നിന്നും പിന്മാറുകയായിരുന്നു.പൂർണ്ണ ഫിറ്റ്നസ് എടുക്കാൻ വേണ്ടിയാണ് അദ്ദേഹം പിന്മാറിയത്. എന്നാൽ പരിക്കുകൾ ഒന്നും വരാതിരിക്കാൻ വേണ്ടി ഇന്റർനാഷണൽ ഡ്യൂട്ടിയിൽ നിന്നും എംബപ്പേ മനപ്പൂർവ്വം ഒഴിവായതാണ് എന്നാണ് ആരാധകർ ആരോപിക്കുന്നത്. ഫ്രഞ്ച് ടീമിനോട് എംബപ്പേക്ക് ഒരു ആത്മാർത്ഥയും ഇല്ലെന്നും ആരാധകർ ആരോപിക്കുന്നുണ്ട്.
ഇതിനിടെ സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിൽ എംബപ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് അദ്ദേഹത്തിന് അവധി നൽകിയതോടുകൂടിയാണ് അദ്ദേഹം സ്വീഡനിൽ എത്തിയത്.ഇതോടുകൂടി ഫ്രഞ്ച് ആരാധകരുടെ വിമർശനങ്ങൾ വർദ്ധിച്ചിരുന്നു. ഫ്രഞ്ച് പരിശീലകനായ ദെഷാപ്സ് ഇതിനോട് പ്രതികരിക്കുകയും ചെയ്തു.ഇവിടെ ഇല്ലാത്ത താരങ്ങളെ താൻ ഫോളോ ചെയ്യാറില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇവിടെ ഇല്ലാത്ത താരങ്ങളെയോ അവരുടെ വാർത്തകളെയോ ഞാൻ ഫോളോ ചെയ്യാറില്ല. റയൽ മാഡ്രിഡിന്റെ പ്രോഗ്രാം അനുസരിച്ച് കൊണ്ടാണ് എംബപ്പേ ഇപ്പോൾ മുന്നോട്ടുപോകുന്നത്.അദ്ദേഹം അവിടെയുണ്ടോ മറ്റെവിടെങ്കിലും ആണോ എന്നുള്ളത് ഞങ്ങൾക്കറിയില്ല. ക്ലബ്ബിനോടൊപ്പമുള്ള മറ്റേത് താരങ്ങളെ പോലെയും ക്ലബ്ബിന്റെ ഗൈഡ് ലൈനാണ് എംബപ്പേയും പിന്തുടരുന്നത്. താരങ്ങൾക്ക് അവധി ലഭിച്ചു കഴിഞ്ഞാൽ അവർക്ക് വേണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഫ്രഞ്ച് സ്‌ക്വാഡിൽ നിന്നും പിന്മാറിയതിന് പിന്നാലെ റയൽ മാഡ്രിഡിന് വേണ്ടി എംബപ്പേ കളിക്കുകയും ചെയ്തിരുന്നു.ഇത് വലിയ വിവാദമായിരുന്നു. ഏതായാലും ഇനി റയൽ മാഡ്രിഡിന് വേണ്ടിയാണ് അടുത്ത മത്സരം എംബപ്പേ കളിക്കുക. ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ സെൽറ്റ വിഗോയാണ് അവരുടെ എതിരാളികൾ.