എംബപ്പേ എംബപ്പേ തന്നെ: വില മനസ്സിലാക്കി ഫ്രഞ്ച് പരിശീലകൻ
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഫ്രാൻസിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.നെതർലാന്റ്സാണ് അവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു.ഇതോടെ രണ്ട് ടീമുകൾക്കും അടുത്ത മത്സരം നിർണായകമായി. ഈ മത്സരത്തിൽ സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ ഒരു സുവർണ്ണാവസരം പാഴാക്കിയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു.
കിലിയൻ എംബപ്പേ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.മൂക്കിനേറ്റ പരിക്ക് കാരണമാണ് താരത്തിന് മത്സരം നഷ്ടമായത്.എംബപ്പേയുടെ അഭാവം ശരിക്കും ഈ മത്സരത്തിൽ ഫ്രാൻസിന് തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യം അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.എംബപ്പേ എംബപ്പേ തന്നെയാണ്, മറ്റാർക്കും അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേ എംബപ്പേ തന്നെയാണ്.അദ്ദേഹത്തെ മറ്റുള്ളവരുമായി താരത്തിനും ചെയ്യാൻ കഴിയില്ല.അദ്ദേഹത്തിന്റെ ലെവൽ വേറെയാണ്.ബാർക്കോളക്ക് ഒരുപാട് ക്വാളിറ്റികൾ ഉണ്ട്.ഇത്തരം മത്സരങ്ങൾ ഒരിക്കലും എളുപ്പമാകില്ല. മത്സരത്തിൽ ടീം ബാലൻസ്ഡായിരുന്നു എന്ന് തന്നെയാണ് എന്റെ നിരീക്ഷണം. ഞങ്ങൾ എതിരാളികൾക്ക് ഏറെ അപകടം വിതച്ചു. മികച്ച രൂപത്തിൽ പ്രതിരോധിക്കുകയും ചെയ്തു.കാര്യക്ഷമതയുടെ കുറവിൽ മാത്രമാണ് എനിക്ക് സങ്കടം ഉള്ളത്. സാധാരണ രീതിയിലുള്ളതിനേക്കാൾ കൂടുതൽ ജാഗ്രത പുലർത്തി കൊണ്ടാണ് ഈ മത്സരത്തിൽ നെതർലാന്റ്സ് കളിച്ചിട്ടുള്ളത് ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ പോളണ്ടാണ്. അവർ ഇതിനോടകം തന്നെ യൂറോ കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞിട്ടുണ്ട്. ആ മത്സരത്തിൽ എംബപ്പേ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നെതർലാന്റ്സും ഓസ്ട്രിയയും തമ്മിലാണ് ഏറ്റുമുട്ടുക. അതൊരു കടുത്ത പോരാട്ടം തന്നെയായിരിക്കും.