എംബപ്പേയെ ഇപ്പോൾ ആരും പേടിക്കുന്നില്ല: ഫ്രഞ്ച് ഇതിഹാസം!

കിലിയൻ എംബപ്പേ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ ഫോമിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു എംബപ്പേയെയാണ് നമുക്ക് സമീപകാലത്ത് കാണാൻ സാധിക്കുന്നത്. ഇന്നലെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തിയിരുന്നു.ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ എംബപ്പേയെ ഉൾപ്പെടുത്തിയിരുന്നില്ല.

ടീം രണ്ട് ഗോളുകൾ നേടിയതിനു ശേഷമാണ് എംബപ്പേയെ പരിശീലകൻ കളിക്കളത്തിലേക്ക് കൊണ്ടുവന്നത്. ഏതായാലും എംബപ്പേയെ വിമർശിച്ചുകൊണ്ട് ഫ്രഞ്ച് ഇതിഹാസമായ ലിസറാസു ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേയെ ഇപ്പോൾ ആർക്കും പേടിയില്ല, അദ്ദേഹത്തിന്റെ പ്രഹര ശേഷിയൊക്കെ നഷ്ടമായിട്ടുണ്ട് എന്നാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആരാധകർ ടീമിൽ നിരാശ പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ട്.നിങ്ങൾ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്.അവർക്ക് പ്രതീക്ഷകൾ നൽകേണ്ടതുണ്ട്.എംബപ്പേക്ക് തന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കാൻ ഇപ്പോൾ സാധിക്കുന്നില്ല.പഴയ പ്രഹര ശേഷിയൊക്കെ താരത്തിന് നഷ്ടമായിട്ടുണ്ട്,ഇപ്പോൾ അത്ര നിർണായകതാരം ഒന്നുമല്ല.തീർച്ചയായും അദ്ദേഹം ഒരു മികച്ച താരമൊക്കെ തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇപ്പോൾ ആരും ഭയപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ” ഇതാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് ദേശീയ ടീമിൽ സമീപകാലത്ത് മോശം പ്രകടനമാണ് എംബപ്പേ നടത്തിക്കൊണ്ടിരിക്കുന്നത്.ഏതായാലും ഇനി റയൽ മാഡ്രിഡിനോടൊപ്പമാണ് അദ്ദേഹം കളിക്കുക. അടുത്ത മത്സരത്തിൽ റയൽ സോസിഡാഡാണ് അവരുടെ എതിരാളികൾ.ആ മത്സരത്തിൽ ഗോൾ വേട്ട തുടരാൻ കഴിയും എന്നാണ് താരം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *