എംബപ്പേയെയും ഫ്രഞ്ച് ദേശീയ ടീമിനെയും ഭീഷണിപ്പെടുത്തി,പിന്നീട് മാപ്പ് പറഞ്ഞ് KFC!

ഈയിടെയായിരുന്നു ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ തന്റെ ദേശീയ ടീമിനെതിരെ ഒരു പ്രതിഷേധം നടത്തിയത്. തങ്ങളുടെ ഇമേജ് റൈറ്റ്സുകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് എംബപ്പേ ടീമിന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.KFC ഉൾപ്പെടെയുള്ള പ്രമുഖ സ്പോൺസർമാരുടെ മാർക്കറ്റിംഗ് ക്യാമ്പയിൻ കൂടിയായിരുന്നു അത്. എന്നാൽ എംബപ്പേ അതിനെതിരെ നിൽക്കുകയായിരുന്നു.

ഈ സമയത്ത് KFC ഫ്രാൻസിന്റെ വൈസ് പ്രസിഡണ്ടായ അലൈൻ ബെറൽ ഒരു ഭീഷണി മുഴക്കിയിരുന്നു. അതായത് എംബപ്പേ പ്രമോഷൻ നടത്തിയില്ലെങ്കിൽ സ്പോൺസർഷിപ്പ് പിൻവലിക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കും എന്നുമായിരുന്നു ഇദ്ദേഹം ഫ്രഞ്ച് ദേശീയ ടീമിനോട് ഭീഷണി മുഴക്കിയത്. ഇത് വലിയ വിവാദമായതോടെ KFC തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. അവരുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” കഴിഞ്ഞ ദിവസം പറയപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ അതിയായ ഖേദം രേഖപ്പെടുത്തുന്നു.ആ പറഞ്ഞ കാര്യങ്ങൾ തികച്ചും പേഴ്സണൽ അഭിപ്രായങ്ങൾ മാത്രമാണ്. അത് കമ്പനിയുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനൊപ്പമുള്ള പാർട്ണർഷിപ്പ് എപ്പോഴും ഞങ്ങൾക്ക് അഭിമാനം നൽകുന്ന കാര്യമാണ് ” ഇതാണ് KFC അറിയിച്ചിരിക്കുന്നത്.

അതേസമയം എംബപ്പേയും ദേശീയ ടീമും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഉടൻതന്നെ വിരാമമായിരുന്നു. ഇമേജ് റൈറ്റ്സുകൾ പരിഷ്കരിക്കുമെന്ന് ഫ്രാൻസ് ഉറപ്പു നൽകിയതോടുകൂടിയാണ് എംബപ്പേ തന്റെ പ്രതിഷേധം അവസാനിപ്പിച്ചിട്ടുള്ളത്.ഓസ്ട്രിയ,ഡെന്മാർക്ക് എന്നിവർക്കെതിരെയാണ് ഇനി ഫ്രാൻസ് നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *