എംബപ്പേയുടെ ചിറകിലേറി ഫ്രാൻസ് പ്രീ ക്വാർട്ടറിൽ!
ഖത്തർ വേൾഡ് കപ്പ് ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഫ്രാൻസ് ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം കിലിയൻ എംബപ്പേയുടെ മികവിലാണ് ഫ്രാൻസ് വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
ഇതോടെ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്.ഇനി ട്യൂനീഷ്യയാണ് ഫ്രാൻസിന്റെ അടുത്ത എതിരാളികൾ.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 61ആം മിനുട്ടിലാണ് എംബപ്പേയുടെ ആദ്യ ഗോൾ വരുന്നത്.തിയോ ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നാണ് എംബപ്പേ ഗോൾ നേടിയത്. എന്നാൽ 68ആം മിനുട്ടിൽ ക്രിസ്റ്റൻസൺ ഡെന്മാർക്കിനു വേണ്ടി ഗോൾ മടക്കുകയായിരുന്നു.
FULL-TIME: Kylian Mbappe grabs a double to send France through to the Round of 16! 🇫🇷 pic.twitter.com/kwndHJnLNt
— Sky Sports Football (@SkyFootball) November 26, 2022
പക്ഷേ 86ആം മിനുട്ടിൽ എംബപ്പേ ഗോൾ വന്നു.ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്നാണ് എംബപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഇതോടെ വേൾഡ് കപ്പിൽ ഏഴ് ഗോളുകൾ പൂർത്തിയാക്കാനും എംബപ്പേക്ക് സാധിച്ചു.മെസ്സി നിലവിൽ വേൾഡ് കപ്പിൽ ഏഴു ഗോളുകളാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ മെസ്സി മെക്സിക്കോക്കെതിരെ ഇറങ്ങുന്നുണ്ട്.