എംബപ്പേയും റിച്ചാർലീസണുമൊക്കെ ലിസ്റ്റിൽ, ഇത്തവണത്തെ പുഷ്ക്കാസ്‌ അവാർഡ് ആര് നേടും? വീഡിയോ കാണൂ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോളിന് സമ്മാനിക്കുന്ന പുരസ്കാരമാണ് പുഷ്കാസ് അവാർഡ്.ഈ അവാർഡിന് വേണ്ടിയുള്ള ചുരുക്കപ്പട്ടിക ഇപ്പോൾ ഫിഫ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾ ആരുടേതായിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ഈ അവാർഡിന് വേണ്ടിയുള്ള പോരാട്ടത്തിൽ ചില വലിയ പേരുകളും ഇടം നേടിയിട്ടുണ്ട്.ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ഗോൾ ഈ പട്ടികയിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഫൈനലിൽ അർജന്റീനക്കെതിരെ താരം നേടിയ ഗോളാണ് ഇടം നേടിയിട്ടുള്ളത്. കൂടാതെ വേൾഡ് കപ്പിൽ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസൺ നേടിയ അക്രോബാറ്റിക് ഗോളും ഇപ്പോൾ ലിസ്റ്റിൽ സ്ഥാനം നേടിയിട്ടുണ്ട്.സെർബിയക്കെതിരെയായിരുന്നു ആ ഗോൾ പിറന്നിരുന്നത്.

ഏതായാലും ഇത്തവണത്തെ പുഷ്കാസ് അവാർഡിനു വേണ്ടി മത്സരിക്കുന്ന താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

Balotelli v Göztepe
Henry v Barcelona
Hernández v Atalanta
Kuol v Iraq U23s
Mbappé v Argentina
Metilli v Rosario Central
Paralluelo v Barcelona
Richarlison v Serbia
Russo v Sweden
Oleksy v Stal Rzeszów
Payet v PAOK

Leave a Reply

Your email address will not be published. Required fields are marked *