എംബപ്പേയും ബെൻസിമയും അസാധാരണ താരങ്ങൾ : ട്രസിഗേ പറയുന്നു!
നിലവിൽ മിന്നുന്ന ഫോമിലാണ് ഫ്രഞ്ച് സൂപ്പർ താരങ്ങളായ കരിം ബെൻസിമയും കിലിയൻ എംബപ്പേയും കളിച്ചു കൊണ്ടിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി രണ്ട് ഹാട്രിക്കുകൾ നേടാൻ ബെൻസിമക്ക് സാധിച്ചിരുന്നു.എംബപ്പേയാവട്ടെ കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ 2 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഏതായാലും ഇരുതാരങ്ങളെ കുറിച്ചുള്ള ചില അഭിപ്രായങ്ങളിപ്പോൾ ഫ്രഞ്ച് ഇതിഹാസമായ ഡേവിഡ് ട്രസിഗേ പങ്കു വെച്ചിട്ടുണ്ട്. അതായത് ഇരുവരും അസാധാരണ താരങ്ങളാണെന്നും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കൂടാതെ ഈ വർഷത്തെ ബാലൺ ഡി’ ഓർ ബെൻസിമ അർഹിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ട്രസിഗേയുടെ വാക്കുകൾ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Mbappé «hors normes», Benzema «exceptionnel» : David Trezeguet sous le charme des deux attaquants
— Le Parisien | PSG (@le_Parisien_PSG) April 7, 2022
https://t.co/aEWNYjzJQi pic.twitter.com/wLOIgMSsmo
” ലോകത്തിലെ രണ്ട് മികച്ച സ്ട്രൈക്കർമാരാണ് നിലവിൽ ഫ്രഞ്ച് ടീമിനുള്ളത്.എംബപ്പേയും ബെൻസിമയും അസാധാരണ താരങ്ങളാണ്. ഇരുവരെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നിരുന്നാലും വ്യക്തിപരമായ ക്വാളിറ്റികൾ ഇരുവർക്കുമുണ്ട്.ബെൻസിമ ബോക്സിൽ അപകടകാരിയാണെങ്കിൽ എംബപ്പേ വേഗത കൊണ്ടും പവർ കൊണ്ടും അപകടകാരിയാണ്. ഈ രണ്ട് അതുല്യമായ താരങ്ങളെ ലഭിച്ചതിൽ ഫ്രഞ്ച് പരിശീലകൻ ഭാഗ്യമുള്ളവരാണ്. ഈ വർഷത്തെ ബാലൺ ഡി’ ഓർ പുരസ്കാരം ബെൻസിമയാണ് അർഹിക്കുന്നത്. അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്നുള്ളത് അദ്ദേഹം എന്നോ തെളിയിച്ചതാണ് ” ഇതാണ് ട്രസിഗേ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ യുറോ കപ്പിൽ വലിയ മുന്നേറ്റം നടത്താൻ ഫ്രാൻസിന് കഴിഞ്ഞിരുന്നില്ല. പക്ഷേ യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രഞ്ച് ടീം നേടിയിരുന്നു.വരുന്ന വേൾഡ് കപ്പിലെ ഏറ്റവും വലിയ ഫേവറേറ്റ്കളാണ് ഫ്രാൻസ്.