എംബപ്പേക്ക് വിശ്രമം, വിവാദങ്ങളിൽ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഈയിടെ പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ പരിക്കിൽ നിന്നും മുക്തനായി അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു തുടങ്ങിയിരുന്നു. പക്ഷേ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിൽ അദ്ദേഹം ബുദ്ധിമുട്ട് രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ ദിദിയർ ദെഷാപ്സ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ വേണ്ടിയാണ് വിശ്രമം നൽകിയത്.

പക്ഷേ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ എംബപ്പേക്കും പരിശീലകനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലബ്ബിനോടുള്ള ആത്മാർത്ഥത എംബപ്പേക്ക് ദേശീയ ടീമിനോട് ഇല്ല എന്നാണ് പല ആരാധകരും ആരോപിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ന്യായീകരണവുമായി കൊണ്ട് ദെഷാപ്സ് രംഗത്ത് വന്നിട്ടുണ്ട്.താരങ്ങളുടെ താല്പര്യങ്ങൾ തനിക്ക് സംരക്ഷിക്കേണ്ടതുണ്ട് എന്നാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ എപ്പോഴും താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. താരങ്ങളുടെ താൽപര്യങ്ങൾക്ക് ഞാൻ വലിയ പ്രാധാന്യം നൽകാറുണ്ട്.എംബപ്പേ തന്റെ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം.ദേശീയ ടീമിനെതിരെയും പ്രവർത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ചില സമയങ്ങളിൽ താരങ്ങളെ ബുദ്ധിമുട്ടുകളിലേക്ക് തള്ളിയിടാതെ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. താരങ്ങൾക്ക് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ക്ലബ്ബുകൾ അവരെ ദേശീയ ടീമിലേക്ക് പോകുന്നത് വിലക്കും. റിസ്ക്കുകൾ എടുക്കാൻ ക്ലബ്ബുകൾ ആഗ്രഹിക്കുന്നുണ്ടാവില്ല.ഞാനും റിസ്കുകൾ എടുക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. നമ്മൾ എല്ലാതും പരിഗണിക്കേണ്ടതുണ്ട് “ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഫ്രാൻസ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.റയലിന്റെ അവസാനത്തെ മത്സരം പോലും എംബപ്പേ കളിച്ചിരുന്നു. ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്റ്റൻ ക്ലബ്ബിന്റെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് പല ആരാധകരെയും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *