എംബപ്പേക്ക് റെഡ് കാർപെറ്റ് വിരിക്കലല്ല എന്റെ പണി : ഇംഗ്ലീഷ് ഡിഫന്റർ

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഒരു കിടിലൻ പോരാട്ടം ആരാധകരെ കാത്തിരിക്കുന്നുണ്ട്. യൂറോപ്പ്യൻ ശക്തികളായ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണ് പോരടിക്കുക. വരുന്ന ശനിയാഴ്ചയാണ് ഈ മത്സരം നടക്കുക. മിന്നുന്ന ഫോമിലാണ് ഈ രണ്ട് ടീമുകളും കളിക്കുന്നത് എന്നുള്ളതിനാൽ തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് അരങ്ങേറുക.

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്താൻ പോകുന്നത് ഫ്രാൻസിന്റെ സൂപ്പർതാരമായ കിലിയൻ എംബപ്പേയായിരിക്കും. അദ്ദേഹത്തെ തടയുക എന്നുള്ളത് പ്രതിരോധനിര താരമായ കെയ്ൽ വാക്കറുടെ ജോലിയാണ്.എംബപ്പേയെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു രീതിയിലുള്ള മറുപടിയാണ് വാക്കർ നൽകിയിട്ടുള്ളത്.എംബപ്പേക്ക് റെഡ് കാർപെറ്റ് വിരിക്കലല്ല തന്റെ ജോലി എന്നാണ് പറഞ്ഞിട്ടുള്ളത്.വാക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എംബപ്പേയെ ബഹുമാനിക്കുന്നു. അദ്ദേഹം മികച്ച ഫോമിലാണ് ഉള്ളത് എന്നുള്ളതും എനിക്കറിയാം. പക്ഷേ ഞാൻ അദ്ദേഹത്തിന് വേണ്ടി റെഡ് കാർപെറ്റ് വിരിക്കാനല്ലല്ലോ വന്നത്.വേൾഡ് കപ്പ് നേടുക എന്നുള്ള എന്റെ ലക്ഷ്യത്തിന് തടസ്സം നിൽക്കാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കില്ല. ഇത് എംബപ്പേയും ഞാനും തമ്മിലുള്ള പോരാട്ടമല്ല.മറിച്ച് ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടമാണ്” ഇതാണ് വാക്കർ പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ 5 ഗോളുകൾ നേടിയിട്ടുള്ള എംബപ്പേ തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം. അദ്ദേഹത്തെ തടയുക എന്നുള്ളത് വാക്കറെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *