എംബപ്പേക്ക് പിഴച്ചു, ഫ്രാൻസ് യൂറോയിൽ നിന്നും പുറത്ത്!
ഇത്തവണത്തെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായ ഫ്രാൻസിന് അടിതെറ്റി. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലാന്റാണ് ഫ്രാൻസിനെ കീഴടക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. അവസാന പെനാൽറ്റി എടുത്ത എംബപ്പേക്ക് പിഴച്ചപ്പോൾ സ്വിറ്റ്സർലാന്റ് വിജയമധുരം നുണയുകയായിരുന്നു. ക്വാർട്ടറിൽ സ്പെയിൻ ആണ് സ്വിസ് പടയുടെ എതിരാളികൾ.
What a day of football that was! 😳https://t.co/AWJC5aHJZo
— MARCA in English (@MARCAinENGLISH) June 29, 2021
മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ സെഫറോവിച്ചിലൂടെയാണ് സ്വിറ്റ്സർലാന്റ് ലീഡ് നേടിയത്.55-ആം മിനുട്ടിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സ്വിറ്റ്സർലാന്റ് കളഞ്ഞു കുളിക്കുകയായിരുന്നു.റിക്കാർഡോ റോഡ്രിഗസ് എടുത്ത പെനാൽറ്റി ലോറിസ് തടഞ്ഞിടുകയായിരുന്നു.57-ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമ സമനില ഗോൾ നേടി.59-ആം മിനുട്ടിൽ ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഫ്രാൻസിന്റെ ലീഡുയർത്തി.75-ആം മിനിറ്റിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ പോൾ പോഗ്ബ ഗോൾ കണ്ടെത്തിയതോടെ മത്സരം 3-1 ആയി.എന്നാൽ സ്വിറ്റ്സർലാന്റ് കീഴടങ്ങാൻ തയ്യാറായിരുന്നില്ല.81-ആം മിനുട്ടിൽ സെഫറോവിച്ച് വീണ്ടും ഗോൾ നേടി.90-ആം മിനിറ്റിൽ ഗവ്രനോവിച്ച് ഗോൾ നേടിയതോടെ മത്സരം 3-3 ആയി. ഇതോടെ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീങ്ങുകയായിരുന്നു. അധികസമയത്ത് ഗോൾ നേടാനാവാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.സ്വിറ്റ്സർലാന്റിന്റെ അഞ്ച് താരങ്ങളും പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു.ഫ്രാൻസിന്റെ പെനാൽറ്റി എടുത്ത ആദ്യനാല് താരങ്ങളും ലക്ഷ്യം കണ്ടപ്പോൾ കിലിയൻ എംബപ്പേക്ക് പിഴക്കുകയായിരുന്നു.ഇതോടെ സ്വിറ്റ്സർലാന്റ് ക്വാർട്ടറിലേക്ക് പ്രവേശിക്കുകയായിരുന്നു.