എംബപ്പേക്ക് കനത്ത മറുപടി നൽകി ബ്രസീൽ പരിശീലകൻ ടിറ്റെ!

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഒരു പ്രസ്താവന നടത്തിക്കൊണ്ട് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ പുലിവാല് പിടിച്ചത്. അതായത് ബ്രസീലിനും അർജന്റീനക്കുമൊക്കെ വേൾഡ് കപ്പിന് യോഗ്യത നേടാൻ നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ലെന്നും മറിച്ച് യൂറോപ്പിൽ ഹൈ ലെവൽ മത്സരങ്ങളാണ് കളിക്കേണ്ടത് എന്നുമായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. ഇത് ഫുട്ബോൾ വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം ഈ വിഷയത്തിൽ എംബപ്പേയോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയും എംബപ്പേക്ക് കനത്ത മറുപടി നൽകിയിട്ടുണ്ട്.ഉയർന്ന ഡിഗ്രിയിൽ കളിക്കേണ്ടി വരുന്നതിനാൽ യൂറോപ്പിലെ യോഗ്യതാ മത്സരങ്ങളെക്കാൾ ബുദ്ധിമുട്ടാണ് സൗത്ത് അമേരിക്കയിലെ യോഗ്യതാ മത്സരങ്ങൾ എന്നാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. ഈയിടെ ESPN ബ്രസീലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടിറ്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപക്ഷെ എംബപ്പേ സംസാരിച്ചത് സൗഹൃദ മത്സരങ്ങളെ പറ്റിയാവും. വേൾഡ് കപ്പ് മത്സരങ്ങളെ കുറിച്ചാവില്ല. എല്ലാ ബഹുമാനത്തോടുകൂടി പറയട്ടെ, ഞങ്ങൾക്ക് അസർബൈജാനിലല്ല കളിക്കാനുള്ളത്. ഇവിടെ ഞങ്ങൾക്ക് നേരാവണ്ണം വിശ്രമം പോലും ലഭിക്കാറില്ല. ഉയർന്ന ഡിഗ്രിയിൽ വളരെ ബുദ്ധിമുട്ടി കൊണ്ടാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഞങ്ങൾ കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തിൽ യൂറോപ്പിലെ യോഗ്യത മത്സരങ്ങളെക്കാൾ ബുദ്ധിമുട്ടാണ് ഇവിടുത്തെ മത്സരങ്ങൾ ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

അതേസമയം ഈ വിഷയത്തിൽ മുൻ ഉറുഗ്വൻ താരമായിരുന്ന സെബാസ്റ്റ്യൻ ലോക്കോ എംബപ്പേയെ പരിഹസിച്ചിരുന്നു. അതായത് കാര്യങ്ങളെ പറ്റി പഠിക്കാൻ എംബപ്പേ കൂടുതൽ വിക്കിപീഡിയ ഉപയോഗിക്കണമെന്നായിരുന്നു ഇദ്ദേഹം താരത്തിന് നൽകിയ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *