എംബപ്പേക്ക് എല്ലാം ഒറ്റക്ക് ചെയ്യാനാവില്ല, അദ്ദേഹത്തെ ശ്വാസം വിടാൻ അനുവദിക്കൂ: ഫ്രഞ്ച് പരിശീലകൻ.
ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ഫ്രാൻസിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡെൻമാർക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ പരാജയപ്പെട്ടതോട് കൂടി സൂപ്പർ താരം കിലിയൻ എംബപ്പേക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ എംബപ്പേയെ പിന്തുണച്ചുകൊണ്ട് ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാപ്സ് രംഗത്ത് വന്നിരുന്നു.അതായത് എംബപ്പേക്ക് എല്ലാ കാര്യങ്ങളും എപ്പോഴും ഒറ്റക്ക് ചെയ്യാൻ കഴിയില്ല എന്നാണ് ദെഷാപ്സ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല പിഎസ്ജി താരത്തിന് വിശ്രമം നൽകാത്തതിനെയും ഇദ്ദേഹം വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ശ്വാസം വിടാൻ സമയം നൽകണമെന്നാണ് ഇതേ കുറിച്ച് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 26, 2022
” ഒരുപാട് മികച്ച കാര്യങ്ങൾ എംബപ്പേ ചെയ്ത് വെച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കുന്ന കുറഞ്ഞ താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എപ്പോഴും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. ടീമിലെ എല്ലാ താരങ്ങളെപ്പോലെയും ഞാൻ എംബപ്പേയുടെ കാര്യത്തിലും ആശങ്കപ്പെടുന്നില്ല.പിഎസ്ജി പരിശീലകൻ അദ്ദേഹത്തെ ഇപ്പോഴും കളിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ ഒന്ന് ശ്വാസം വിടാനെങ്കിലും അനുവദിക്കേണ്ടതുണ്ട്. കുറച്ച് സമയം അദ്ദേഹം കളിച്ചില്ല എന്ന് കരുതി അദ്ദേഹത്തിന്റെ മികവ് നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല ” ഇതാണ് ഫ്രഞ്ച് കോച്ച് പറഞ്ഞിട്ടുള്ളത്.
എംബപ്പേ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ആകെ 10 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 10 ഗോളുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.