ഉറുഗ്വയെ തറ പറ്റിച്ചു, സൗത്ത് അമേരിക്കൻ കിരീടം സ്വന്തമാക്കി ബ്രസീൽ!

ഇന്ന് നടന്ന അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ വമ്പൻമാരായ ബ്രസീൽ വിജയിച്ചുകൊണ്ട് കിരീടം നേടി.ഉറുഗ്വയെയാണ് ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിട്ടുള്ളത്.ആൻഡ്രേ സാന്റോസ്,പെഡ്രോ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.ഇതോടുകൂടി അണ്ടർ 20 കോപ്പ അമേരിക്ക കിരീടം ബ്രസീൽ കരസ്ഥമാക്കുകയായിരുന്നു.

6 ടീമുകൾ പങ്കെടുത്ത ഫൈനൽ റൗണ്ടിൽ ഉറുഗ്വയെ ഒരു പോയിന്റിനാണ് ബ്രസീൽ പിന്നിലാക്കിയത്. ഉറുഗ്വയെ പരാജയപ്പെടുത്തിയതോടുകൂടി ബ്രസീലിന് 13 പോയിന്റ് ആവുകയായിരുന്നു. 12 പോയിന്റ് ഉള്ള ഉറുഗ്വ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മറ്റൊരു വമ്പൻമാരായ അർജന്റീന പുറത്തുപോയിരുന്നു. ഇത് പന്ത്രണ്ടാം തവണയാണ് ബ്രസീൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടുന്നത്. ഇതിനു മുൻപ് 2011 ൽ ആയിരുന്നു ബ്രസീൽ ഈ കിരീടം നേടിയത്. മാത്രമല്ല അടുത്ത അണ്ടർ 20 വേൾഡ് കപ്പിന് യോഗ്യത നേടാനും ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *