ഉക്രൈനെ തരിപ്പണമാക്കി ഇംഗ്ലണ്ട്, യൂറോ സെമി ലൈനപ്പ് പൂർത്തിയായി!
ഇന്നലെ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഉക്രൈനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ഹാരി കെയ്നാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.ഹാരി മഗ്വയർ, ജോർദാൻ ഹെന്റെഴ്സൺ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഇംഗ്ലണ്ട് നേടിയ മൂന്ന് ഗോളുകളും ഹെഡറിലൂടെയായിരുന്നു. ലുക്ക് ഷോ രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയപ്പോൾ സ്റ്റെർലിംഗ്, മൗണ്ട് എന്നിവർ ഓരോ അസിസ്റ്റുകൾ സ്വന്തമാക്കി. ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു.
EURO 2020 semi-finals set ✅
— UEFA EURO 2020 (@EURO2020) July 3, 2021
🇮🇹🆚🇪🇸 Italy vs Spain
🏴🆚🇩🇰 England vs Denmark
Who are you backing to lift the 🏆❓#EURO2020 pic.twitter.com/SjjvZ6PSAb
ഇന്നലത്തെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് ജയം നേടി.ചെക് റിപബ്ലിക്കിനെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെന്മാർക്ക് കീഴടക്കിയത്.ഡിലേനി, ഡോൾബർഗ് എന്നിവരാണ് ഡെന്മാർക്കിന്റെ ഗോളുകൾ നേടിയത്.ചെക്കിന്റെ ഗോൾ ഷിക്കിന്റെ വകയായിരുന്നു.
ഇതോടെ യൂറോയിലെ സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി.ഇറ്റലിയും സ്പെയിനുമാണ് ഒരു സെമി ഫൈനലിൽ ഏറ്റുമുട്ടുക. അടുത്ത സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരായി ഡെന്മാർക്ക് ആയിരിക്കും.