ഈ വർഷം ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ ടൂർണമെന്റുകൾ, ഒരു വിശകലനം !

ഫുട്ബോൾ ലോകത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ വർഷമായിരുന്നു 2020.കോവിഡ് പ്രതിസന്ധി മൂലം ഫുട്ബോൾ ലോകം ഒന്നടങ്കം നിശ്ചലമായിരുന്നു. മാത്രമല്ല നിരവധി ടൂർണമെന്റുകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ലീഗുകൾ നടക്കുന്നത് കാണികളുടെ അഭാവത്തിലാണ്. മാത്രമല്ല ഇടക്കാലയളവിൽ മത്സരങ്ങൾ നിർത്തി വെക്കുകയും ചെയ്തിരുന്നു. ഏതായാലും ഫുട്ബോൾ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു വർഷമായിരിക്കും 2020.എന്നാൽ 2021 ഫുട്ബോൾ ലോകത്തിന് തിരക്കേറിയ വർഷമായിരിക്കും. കഴിഞ്ഞ വർഷം നടക്കാതെ പോയ ഒരുപിടി സൂപ്പർ ടൂർണമെന്റുകൾ ഈ വർഷം നടന്നേക്കും. ഈ വർഷം നടക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും തിയ്യതികളും താഴെ നൽകുന്നു.

1- ഫിഫ ക്ലബ് വേൾഡ് കപ്പ് (ഖത്തർ )
ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 11 വരെ

2- ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ.
യൂറോപ്പിലെ യോഗ്യത മത്സരങ്ങൾക്ക് ഈ വർഷമാണ് തുടക്കമാവുക.

3- ഒളിമ്പിക് ഫുട്ബോൾ (ടോക്കിയോ )
ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ

4- ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് (മോസ്‌ക്കോ, റഷ്യ )
ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 29 വരെ

5- ഫിഫ ഫുട്സാൽ വേൾഡ് കപ്പ് (ലിത്വാനിയ )
സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 3 വരെ

6- യുവേഫ യൂറോ കപ്പ്
ജൂൺ 11 മുതൽ ജൂലൈ 11 വരെ

7- കോപ്പ അമേരിക്ക
ജൂൺ 11 മുതൽ ജൂലൈ 11 വരെ

8- കോൺകകാഫ് ഗോൾഡ് കപ്പ്‌
ജൂലൈ 10 മുതൽ ഓഗസ്റ്റ് 1 വരെ

Leave a Reply

Your email address will not be published. Required fields are marked *