ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ:ലാപോർട്ടയോട് നാസർ അൽ ഖലീഫി

2021ലായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം ഫുട്ബോൾ ലോകത്ത് അവതരിപ്പിക്കപ്പെട്ടത്. റയൽ മാഡ്രിഡും ബാഴ്സലോണയും മുൻകൈ എടുത്തുകൊണ്ടായിരുന്നു ഇത് രൂപീകരിച്ചിരുന്നത്. എന്നാൽ ഫുട്ബോൾ ലോകത്ത് നിന്ന് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതോടെ പ്രധാനപ്പെട്ട ക്ലബ്ബുകൾ എല്ലാം ഇതിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട്.റയൽ മാഡ്രിഡ്,ബാഴ്സലോണ,യുവന്റസ് എന്നിവർ മാത്രമാണ് ഇപ്പോൾ യൂറോപ്പ്യൻ സൂപ്പർ ലീഗിൽ അവശേഷിക്കുന്നത്.

യുവേഫയുമായുള്ള നിയമ യുദ്ധത്തിൽ സൂപ്പർ ലീഗ് വിജയിച്ചത് കൊണ്ട് തന്നെ ഇതിൽ നിന്നും പിൻവാങ്ങാൻ ഈ ക്ലബ്ബുകൾ തയ്യാറായിട്ടില്ല. എന്നാൽ ബാഴ്സലോണയോട് ഇതിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പിഎസ്ജി. ഇക്കാര്യം ബാഴ്സ പ്രസിഡന്റ് ലാപോർട്ടയോട് താൻ നേരിട്ട് പറഞ്ഞു എന്നാണ് പിഎസ്ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.ഈ സ്റ്റുപിഡ് ഐഡിയ ഉപേക്ഷിക്കൂ എന്നാണ് ഖലീഫി ലാപോർട്ടയോട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ലാപോർട്ടയോട് നേരിട്ട് തന്നെ ചോദിച്ചിട്ടുണ്ട്,എപ്പോഴാണ് നിങ്ങൾ സൂപ്പർ ലീഗ് എന്ന സ്റ്റുപിഡ് ഐഡിയ ഉപേക്ഷിക്കാൻ പോകുന്നതെന്ന്. എനിക്കുറപ്പുണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. കാരണം ആ ആശയം ഒട്ടും അടിസ്ഥാനമില്ലാത്തതാണ്.ഞാൻ എപ്പോഴും പറയാറുണ്ട് സൂപ്പർ ലീഗ് നിലനിൽക്കില്ല. ഇവിടുത്തെ ഏറ്റവും മികച്ച കോമ്പറ്റീഷൻ ചാമ്പ്യൻസ് ലീഗ് ആണ്. ബാഴ്സലോണയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് ഇപ്പോഴും കളിക്കുന്നുണ്ട്, അവർക്ക് അതിന്റെ പ്രാധാന്യം അറിയുന്നതുകൊണ്ടാണ് അവർ തുടരുന്നത് ” ഇതാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.

യുവേഫ ക്ലബുകളെ അമിതമായി ചൂഷണം ചെയ്യുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം ഉയർന്ന് വന്നിട്ടുള്ളത്. ക്ലബ്ബുകൾക്ക് സാമ്പത്തിക സുസ്ഥിരത ഇത് ഉറപ്പു നൽകുന്നുണ്ട്. എന്നാൽ ആരാധകർക്കിടയിൽ നിന്നും വലിയ പ്രതിഷേധമായിരുന്നു ഇതിനെതിരെ ഉയർന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *