ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ, ബെൻസിമയുടെ കാര്യത്തിൽ വേൾഡ് കപ്പ് ജേതാവ് പറയുന്നു !

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമക്ക്‌ 2016-ന് ശേഷം ഇതുവരെ ഫ്രഞ്ച് ടീമിൽ കളിക്കാൻ സാധിച്ചിട്ടില്ല. സഹതാരമായിരുന്ന വാൽബ്യൂനയെ ബ്ലാക്ക്മെയിൽ ചെയ്തു എന്ന കാരണമുന്നയിച്ചാണ് ബെൻസിമ ഫ്രഞ്ച് ടീമിൽ നിന്നും തഴയപ്പെട്ടത്. 2018-ലെ വേൾഡ് കപ്പ് ചാമ്പ്യൻമാരായ ഫ്രഞ്ച് ടീമിൽ ബെൻസിമക്ക്‌ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഫ്രഞ്ച് താരവും വേൾഡ് കപ്പ് ജേതാവുമായ ആദിൽ റമി. ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ എന്നാണ് റമി ഇതേകുറിച്ച് പറഞ്ഞത്. ടീമിൽ വ്യത്യസ്ഥതകൾ സൃഷ്ടിക്കാൻ ബെൻസിമക്ക്‌ സാധിക്കുമെന്നാണ് റമി പ്രസ്താവിച്ചത്. ഫ്രഞ്ച് ടീമിന് വേണ്ടി 81 മത്സരങ്ങൾ കളിച്ചു ബെൻസിമ 27 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ താരത്തിന്റെ സ്ഥാനത്ത്‌ ഒലിവർ ജിറൂദ് ആണ് കളിക്കുന്നത്.

” ബെൻസിമ ഈ ടീമിൽ ഇല്ല എന്നുള്ളത് ഒരുപാട് നിരാശാജനകമായ കാര്യമാണ്. ഇത് ഒലിവർ ജിറൂദിനെതിരെ പറയുകയല്ല.അദ്ദേഹത്തെ ടീമിന് ആവിശ്യമുണ്ട്. അദ്ദേഹം ഒരു ഗോൾ സ്കോററാണ്. ബെൻസിമയും പരിശീലകനും യോജിപ്പിലെത്തിയാൽ ഒരിക്കൽ കൂടി ബെൻസിമയെ ഫ്രഞ്ച് ജേഴ്സിയിൽ കാണാൻ സാധിക്കും. വലിയ കോമ്പിറ്റീഷനുകളിൽ ഒരുപാട് പ്രധാനപ്പെട്ട റോൾ വഹിക്കാൻ ബെൻസിമക്ക്‌ കഴിയും. ഈ കഥ വലിയ വിഡ്ഢിത്തമാണ്. ഇത് നിർത്താൻ സമയമായിരിക്കുന്നു. പരിശീലനകന് മുന്നിൽ വെച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവിശ്യമെങ്കിൽ എനിക്ക് ബെൻസിമയോട് പറയാനുള്ളത് ഇങ്ങനെയാണ്.. മാപ്പ് പറയൂ… ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തൂ ” റമി ലെ പാരീസിയനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *